കൊച്ചി: ഒന്‍പതാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) ഇന്നു തുടക്കം. കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്റ്റേഡിയങ്ങളില്‍ പൂര്‍ണമായി കാണികളെ അനുവദിച്ചിരിക്കുന്നത്.
ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മത്സരത്തിനോടനുബന്ധിച്ച് കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
- പശ്ചിമകൊച്ചി, വൈപ്പിൻ, ഹൈക്കോടതി ഭാഗങ്ങളിൽ നിന്നും കളി കാണുവാനായി വരുന്നവരുടെ വാഹനങ്ങൾ മണപ്പാട്ടി പറമ്പിൽ പാർക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.
- പറവൂർ, തൃശൂർ, മലപ്പുറം എന്നീ മേഖലകളിൽ നിന്നും വരുന്നവരുടെ വാഹനങ്ങൾ ആലുവ ഭാഗത്തും, കണ്ടെയ്നർ റോഡിലും അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും പാർക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.
- ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽ നിന്നും വരുന്നവരുടെ വാഹനങ്ങൾ അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിൽ പാർക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.
- ആലപ്പുഴ അടക്കമുളള തെക്കൻ മേഖലകളിൽ നിന്നും വരുന്നവരുടെ വാഹനങ്ങൾ അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും കുണ്ടന്നൂർ വൈറ്റില ഭാഗങ്ങളിൽ പാർക്ക് ചെയ്ത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.
- കാണികളുമായി എത്തുന്ന ഹെവി വെഹിക്കിൾസിന് സിറ്റിയുടെ അകത്തേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
- വൈകിട്ട് 05.00 മണിക്ക് ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി,ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിൽ എത്തി യാത്ര ചെയ്യേണ്ടതാണ്.
- വൈകിട്ട് 05.00 മണിക്ക് ശേഷം ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ,കാക്കനാട്,പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷൻ, എസ്.എ റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.