ബിജെപിയില്‍ പുനഃസംഘടന തുടരും; അച്ചടക്കം ലംഘിച്ചാൽ കർശന നടപടി: കെ സുരേന്ദ്രൻ

പാര്‍ട്ടി ഭാരവാഹികള്‍ സമൂഹമാധ്യമങ്ങള്‍ ഇടപെടുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു

K Surendran
Photo: Facebook/ K Surendran

കോഴിക്കോട്: ബിജെപിയില്‍ പുനഃസംഘടന തുടരുമെന്നും സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. പാര്‍ട്ടി അച്ചടക്കം പരമപ്രധാനമാണെന്നും അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പുതുക്കിയ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി ഭാരവാഹികള്‍ സമൂഹമാധ്യമങ്ങള്‍ ഇടപെടുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.നേതാക്കളുടെ പെരുമാറ്റവും പ്രവര്‍ത്തനവും നിരീക്ഷിക്കാൻ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. പാര്‍ട്ടി കമ്മിറ്റികള്‍ ചെറുതാക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സംസ്ഥാനത്തെ പുതിയ ഭാരവാഹിപട്ടിക സംസ്ഥാന കെ സുരേന്ദ്രൻ പുറത്തിറക്കിയിരുന്നു. നടൻ കൃഷ്ണകുമാർ അടക്കം നാല് പേരെ ബിജെപി ദേശീയ കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ജി രാമൻ നായർ, എംഎസ് സമ്പൂർണ, ജി ഗിരീശൻ എന്നിവരെയാണ് കൃഷ്ണകുമാറിന് പുറമെ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുത്തത്.

പി രഘുനാഥ് (കോഴിക്കോട്), അഡ്വ ബി ഗോപാലകൃഷ്ണൻ (തൃശൂർ) , സി ശിവൻകുട്ടി, സി ശിവൻകുട്ടി (തിരുവനന്തപുരം) എന്നിവരെക്കൂടി പുതുതായി സംസ്ഥാന വൈസ്പ്രസിഡന്റുമാരാക്കി. ഇതോടെ വൈസ് പ്രസിഡന്റുമാരുടെ എണ്ണം പത്തായി വർധിച്ചു. എഎൻ രാധാകൃഷ്ണൻ (എറണാകുളം), ശോഭാ സുരേന്ദ്രൻ (മലപ്പുറം), കെ.എസ്.രാധാകൃഷ്ണൻ (എറണാകുളം). പ്രമീളാ ദേവി (കോട്ടയം), സദാനന്ദൻ മാസ്റ്റർ (കണ്ണൂർ), പ്രൊഫ വിടി രമ (പാലക്കാട്), വി വി രാജൻ (കോഴിക്കോട്) എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ.

Read More: പി.വി ബാലചന്ദ്രൻ കോൺഗ്രസ് വിട്ടു; സിപിഎമ്മിലേക്കെന്ന് സൂചന

എംടി രമേശ് (കോഴിക്കോട്), അഡ്വ ജോർജ് കുര്യൻ (കോട്ടയം), സി. കൃഷ്ണ കുമാർ (പാലക്കാട്), അഡ്വ പി സുധീർ (തിരുവനന്തപുരം), എം ഗണേഷ്, കെ സുബാഷ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.

കരണാമ ജയൻ (തിരുവനന്തപുരം), അഡ്വ എസ് സുരേഷ് (തിരുവനന്തപുരം), എ നാഗേഷ് (തൃശൂർ), അഡ്വ കെ പ്രകാശ് ബാബു (കോഴിക്കോട്), അഡ്വ ജെ ആർ പത്മകുമാർ (തിരുവനന്തപുരം), കെ രഞ്ജിത്ത് (കണ്ണൂർ), രാജി പ്രസാദ് (കൊല്ലം), കെ ശ്രീകാന്ത് (കാസർകോട്), അഡ്വ പന്തളം പ്രതാപൻ (പത്തനംതിട്ട), രേണു സുരേഷ് (എറണാകുളം) എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

അഡ്വ ഇ കൃഷ്ണദാസിനെ (പാലക്കാട്) ട്രഷറർ ആയും അശോകൻ കുളനടയെ (പത്തനംതിട്ട) സെൽ ഗോർഡിനേറ്റർ ആയും തിരഞ്ഞെടുത്തു.

കെ.വി.എസ്.ഹരിദാസ് (എറണാകുളം), നാരായണൻ നമ്പൂതിരി (കോട്ടയം), അഡ്വ ടിപി സിന്ധുമോൾ (എറണാകുളം), സന്ദീപ് ജി വാരിയർ (പാലക്കാട്), സന്ദീപ് വാചസ്പതി (ആലപ്പുഴ) എന്നിവരാണ് വക്താക്കൾ.

കെ സോമൻ (ആലപ്പുഴ), എൻ ഹരി (കോട്ടയം), വി ഉണ്ണികൃഷ്ണൻ മാസ്റ്റർ (മലപ്പുറം) ടിപി ജയചന്ദ്രൻ മാസ്റ്റർ (കോഴിക്കോട്) എന്നിവർ യഥാക്രമം തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് സോണുകളുടെ സോണൽ പ്രസിഡന്റുമാരാവും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala bjp organisational reshuffle

Next Story
മോൻസണിന്റെ വീട്ടിൽ ആനക്കൊമ്പുണ്ടെന്ന് പൊലീസിന് അറിയാമായിരുന്നു, എന്തുകൊണ്ട് കണ്ടില്ല: ഹൈക്കോടതിMonson Mavunkal Case Kerala Police
The moderation of comments is automated and not cleared manually by malayalam.indianexpress.com