Live: Kerala Lottery Result 07.03.21 Bhagyamitra BM- Lottery Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ഭാഗ്യമിത്ര BM 4 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഞായറാഴ്ച മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.
BJ 134048 (പാലക്കാട് ), BO 342070 (താമരശ്ശേരി), BJ 213902 (ആലപ്പുഴ), BP 239052 (പാലക്കാട്), BR 262721 (കായംകുളം ) എന്നീ നമ്പർ ടിക്കറ്റുകൾക്കാണ് ഒന്നാം സമ്മാനം.
BL 155697 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റാണിത്.
BJ 294284 (വടകര), BK 216424 (കോഴിക്കോട്), BL 179526 (കായംകുളം), BM 181520 (അടിമാലി), BN 152040 (നെയ്യാറ്റിൻകര), BO 333516 (പട്ടാമ്പി), BP 3309 256010 (കൊല്ലം) എന്നീ നമ്പർ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.
ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടു പേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. 48 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്.
Read More: Kerala Lottery Karunya KR-493 Result: കാരുണ്യ KR 493 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാം
ഭാഗ്യമിത്രയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു. ഇതേത്തുടർന്ന് വൻ വരുമാന നഷ്ടമാണ് ലോട്ടറി വകുപ്പിനൊപ്പം ഏജൻസികളും വിൽപ്പനക്കാരും നേരിടുന്നത്. എല്ലാ ദിവസവും വിൽക്കാൻ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരിൽനിന്ന് പരക്കെ ആവശ്യമുയർന്നിരുന്നു.
ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്ന പൗർണമി ടിക്കറ്റിന്റെ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാൽ പൗർണമി ലോട്ടറി പൂർണമായി ഒഴിവാക്കാനാണ് വകുപ്പിന്റെ ആലോചന. അഞ്ചു പേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന ഭാഗ്യക്കുറിയാണ് ഭാഗ്യമിത്ര. കേരളപ്പിറവി ദിനത്തിലാണ് ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് ടിക്കറ്റ് പ്രകാശനം നിർവ്വഹിച്ചത്.
ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിശദാംശങ്ങൾ അറിയുവാൻ ഭാഗ്യകേരളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഭാഗ്യമിത്രയെ കൂടാതെ, വിൻവിൻ (തിങ്കളാഴ്ച), സ്ത്രീശക്തി (ചൊവ്വാഴ്ച), അക്ഷയ (ബുധനാഴ്ച), നിർമൽ (വെള്ളിയാഴ്ച), കാരുണ്യ പ്ലസ് (വ്യാഴാഴ്ച) കാരുണ്യ (ശനിയാഴ്ച) തുടങ്ങിയ അഞ്ച് പ്രതിവാര ലോട്ടറികളുമുണ്ട്.