Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Kerala Bhagyamithra BM 3 Lottery Result: ഭാഗ്യമിത്ര നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

Kerala Bhagyamithra BM 3 Lottery Result Live Updates: സംസ്ഥാന ലോട്ടറീസ് വകുപ്പിന്റെ വെബ്‌സൈറ്റ് ആയ http://www.keralalotteries.com മില്‍ നറുക്കെടുപ്പിന്റെ വിവരങ്ങള്‍ ലഭിക്കും

kerala lottery, kerala lottery results, kerala lottery result 2020, kerala bhagyamithra lottery, kerala bhagyamithra lottery results, kerala bhagyamithra lottery result, kerala bhagyamithra lottery prize, kerala bhagyamithra lottery prize money, kerala bhagyamithra lottery monthly, kerala bhagyamithra lottery, kerala lottery news, kerala lottery result, Bhagyamithra monthly lottery, Bhagyamithra monthly lottery price, Bhagyamithra monthly lottery results, Bhagyamithra lottery, Bhagyamithra lottery rate, Bhagyamithra lottery price, Bhagyamithra lottery draw date, kerala Bhagyamithra result, kerala Bhagyamithra lottery result, kerala lottery results Bhagyamithra, Bhagyamithra result, ഭാഗ്യമിത്ര ലോട്ടറി, ഭാഗ്യമിത്ര നറുക്കെടുപ്പ്, ഭാഗ്യമിത്ര നവംബർ 2020, ഭാഗ്യമിത്ര November 2020 result, ഭാഗ്യമിത്ര result, ഭാഗ്യമിത്ര, Indian express malayalam, IE malayalam

Live: Kerala Lottery Result 07.02.21 Bhagyamitra BM-3 Lottery Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യുടെ നറുക്കെടുപ്പ് പൂർത്തിയായി. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. നറെക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കാവുന്നതാണ്.

ചിറ്റൂരിൽ വിറ്റ BS 295246, തിരുവനന്തപുരത്ത് വിറ്റ BT 242367, BW 310602 , തിരൂരിൽ വിറ്റ BU 459241, കോഴിക്കോട്ട് വിറ്റ BX 416521  എന്നീ നമ്പർ ലോട്ടറികൾക്കാണ് ഒന്നാം സമ്മാനം. എറണാകുളത്ത് വിറ്റ BT 174389 എന്ന നമ്പർ ലോട്ടറിക്കാണ് രണ്ടാം സമ്മാനം.

BS 504525 (ഇരിഞ്ഞാലക്കുട),  BT 208075 (കോട്ടയം), BU 319114 (ചിറ്റൂർ), BV 251891 (കൊല്ലം),  BW 362014 (വൈക്കം),  BX 144721 (പാലക്കാട്) ലോട്ടറികൾക്കാണ് മൂന്നാം സമ്മാനം.

kerala lottery, kerala lottery results, kerala lottery result 2020, kerala bhagyamithra lottery, kerala bhagyamithra lottery results, kerala bhagyamithra lottery result, kerala bhagyamithra lottery prize, kerala bhagyamithra lottery prize money, kerala bhagyamithra lottery monthly, kerala bhagyamithra lottery, kerala lottery news, kerala lottery result, Bhagyamithra monthly lottery, Bhagyamithra monthly lottery price, Bhagyamithra monthly lottery results, Bhagyamithra lottery, Bhagyamithra lottery rate, Bhagyamithra lottery price, Bhagyamithra lottery draw date, kerala Bhagyamithra result, kerala Bhagyamithra lottery result, kerala lottery results Bhagyamithra, Bhagyamithra result, ഭാഗ്യമിത്ര ലോട്ടറി, ഭാഗ്യമിത്ര നറുക്കെടുപ്പ്, ഭാഗ്യമിത്ര നവംബർ 2020, ഭാഗ്യമിത്ര November 2020 result, ഭാഗ്യമിത്ര result, ഭാഗ്യമിത്ര, Indian express malayalam, IE malayalam

ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടു പേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. 48 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്.

ഭാഗ്യമിത്രയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു. ഇതേത്തുടർന്ന് വൻ വരുമാന നഷ്ടമാണ് ലോട്ടറി വകുപ്പിനൊപ്പം ഏജൻസികളും വിൽപ്പനക്കാരും നേരിടുന്നത്. എല്ലാ ദിവസവും വിൽക്കാൻ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരിൽനിന്ന് പരക്കെ ആവശ്യമുയർന്നിരുന്നു.

Read More: Karunya Lottery KR-485 Result: കാരുണ്യ KR 485 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്ന പൗർണമി ടിക്കറ്റിന്റെ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാൽ പൗർണമി ലോട്ടറി പൂർണമായി ഒഴിവാക്കാനാണ് വകുപ്പിന്റെ ആലോചന. അഞ്ചു പേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന ഭാഗ്യക്കുറിയാണ് ഭാഗ്യമിത്ര. കേരളപ്പിറവി ദിനത്തിലാണ് ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് ടിക്കറ്റ് പ്രകാശനം നിർവ്വഹിച്ചത്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിശദാംശങ്ങൾ അറിയുവാൻ ഭാഗ്യകേരളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

ഭാഗ്യമിത്രയെ കൂടാതെ, വിൻവിൻ (തിങ്കളാഴ്ച), സ്ത്രീശക്തി (ചൊവ്വാഴ്ച), അക്ഷയ (ബുധനാഴ്ച), നിർമൽ (വെള്ളിയാഴ്ച), കാരുണ്യ പ്ലസ് (വ്യാഴാഴ്ച) കാരുണ്യ (ശനിയാഴ്ച) തുടങ്ങിയ അഞ്ച് പ്രതിവാര ലോട്ടറികളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala bhagyamithra bm 3 lottery result live updates

Next Story
മലപ്പുറം ജില്ലയിലെ സ്കൂളിൽ 149 വിദ്യാർഥികൾക്കും 39 അധ്യാപകർക്കും കോവിഡ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express