തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്. മാത്രമല്ല, സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന സമയത്ത് അധ്യാപകര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചതിനാലും അധ്യാപകര്‍ ജോലി സമയത്തും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനാലുമാണ് പുതിയ നടപടി. സ്‌കൂളുകളില്‍ ഇത് കര്‍ശനമായി നടപ്പിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Read Also: വിദ്യാലയങ്ങളില്‍ ജങ്ക് ഫുഡിന് നിരോധനം; 50 മീറ്റര്‍ ചുറ്റളവില്‍ വില്‍പ്പന അനുവദിക്കില്ല

ക്ലാസ് റൂമുകളിലാണെങ്കിൽ അധ്യാപകര്‍ ഫെയ്‌സ്ബുക്ക്, വാട്‌‌സാപ് ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ആദ്യമായാണ് അധ്യാപകര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സർക്കുലർ ഇറക്കിയിട്ടുണ്ട്. പക്ഷെ ഇത് കർശനമായി പാലിക്കപ്പെട്ടിരുന്നില്ല. അതിനാലാണ് വീണ്ടും പുതിയ സർക്കുലറെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.