കേരള ബാങ്കിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആലോചിക്കുന്നില്ല; സർക്കാർ കോടതിയിൽ

കേരള ബാങ്കിൽ ആയിരത്തി എണ്ണൂറിലധികം പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുകയാണെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കോട്ടയം ഏഴാച്ചേരി സ്വദേശി പി.ആർ.ഹരിദാസ് ആണ് കോടതിയെ സമീപിച്ചത്

supreme court, സുപ്രീം കോടതി, supreme court bomaby high court, പോക്സോ, bombay high court pocso act judgment, bombay high court sexual assault judgment, sexual assault, pocso act, POSCO bombay high court, iemalayalam, ഐഇ മലയാളം

കൊച്ചി: കേരള ബാങ്കിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ഥിര നിയമനം മാത്രമേ ഉള്ളൂവെന്നും താൽക്കാലികക്കാരെ നിയമിക്കാൻ പദ്ധതിയില്ലെന്നും സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിയ കോടതി കേസ് മാർച്ച് മൂന്നിലേക്ക് മാറ്റി.

കേരള ബാങ്കിൽ ആയിരത്തി എണ്ണൂറിലധികം പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുകയാണെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കോട്ടയം ഏഴാച്ചേരി സ്വദേശി പി.ആർ.ഹരിദാസ് ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുനിൽ തോമസാണ് ഹർജി പരിഗണിച്ചത്.

Read Also: പുതിയ രോഗബാധകൾ മൂവായിരത്തിൽ കുറവ്; ടെസ്റ്റ് പോസിറ്റിവിറ്റി എട്ട് ശതമാനത്തിൽ താഴെ

കേരള ബാങ്ക് രൂപീകരണത്തിന് മുൻപ് ജില്ലാ സഹകരണ ബാങ്കുകൾക്കായി പിഎസ്‌സി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ കോട്ടയം ജില്ലയിൽ ഉപ്പെട്ടയാളാണ് ഹർജിക്കാരൻ. താൽക്കാലിക നിയമനം ചോദ്യം ചെയ്ത് എം.കോം. വിദ്യാർത്ഥിയായ ലിജിത് സമർപ്പിച്ച ഹർജിയും കോടതി വാദത്തിനായി മാർച്ച് മൂന്നിലേക്ക് മാറ്റി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala bank staff recruitment kerala government high court

Next Story
പുതിയ രോഗബാധകൾ മൂവായിരത്തിൽ കുറവ്; ടെസ്റ്റ് പോസിറ്റിവിറ്റി എട്ട് ശതമാനത്തിൽ താഴെCovid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com