Latest News

മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിനൊപ്പം ലയിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്

covid 19, covid treatment rate, covid treatment rate in private hospitals, kerala high court, ie malayalam

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരായ ഹർജികൾ കോടതി തള്ളി.

ലയനവുമായി സർക്കാരിന് മുന്നോട്ടു പോവാം. ജില്ലാ സഹകരണ ബാങ്ക് മാനേജിങ് കമ്മിറ്റിയും ബാങ്കിനു കീഴിൽ വരുന്ന തുവൂർ – പുലാപ്പറ്റ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനയുമാണ് ഓർഡിനൻസ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി.

Also Read: സിദ്ദിഖ് കാപ്പന്‍ കോവിഡ് മുക്തനായെന്ന് യുപി സര്‍ക്കാര്‍; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ഓർഡിനൻസ് നിയമപരമാണന്നും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ, പുലമാന്തോൾ സർവ്വീസ് സഹകരണ ബാങ്ക് എന്നിവർ സമർപ്പിച്ച ഹർജികൾ കോടതി ശരിവച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala bank malappuram district bank high court order

Next Story
കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധ്യത തേടി കേരളം; ഉടന്‍ കേന്ദ്രത്തെ സമീപിക്കുംcovid19, കോവിഡ് 19, coronavirus, കൊറോണ വൈറസ്, covid 19 vaccine, കോവിഡ് 19 വാക്സിൻ, corona virus vaccine, കൊറോണ വൈറസ് വാക്സിൻ, covid 19 vaccine kerala, കോവിഡ് 19 വാക്സിൻ കേരളം, covid 19 vaccine proudction kerala, കോവിഡ് 19 വാക്സിൻ ഉത്പാദനം കേരളം, ksdp, കെഎസ്‌ഡിപി, ep jayarajan, ഇപി ജയരാജൻ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com