കൊച്ചി: കേരള ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഹൈക്കോടതി മുന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

തെരഞ്ഞെടുപ്പ് തായണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുരുവട്ടൂർ സഹകരണ ബാങ്ക് ചെയർമാൻ എൻ സുബ്രഹ്മണ്യൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ പരിഗണിച്ചത്. കേരള ബാങ്കിന് റിസർവ് ബാങ്ക് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും  പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താനുളള നീക്കം നിയമവിരുദ്ധമാണന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.

Read More: മദ്യശാലകളുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനമായി

ലയനം കഴിഞ്ഞെന്നും ഭരണ സമിതിയിലേക്ക്  തെരഞ്ഞെടുപ്പ് നടത്തി റിപ്പോർട് സമർപ്പിക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. “ബാങ്കിന്റെ ബൈലലോ നിലവിൽ വന്നു. നിയമാവലി പ്രകാരം താൽക്കാലിക ഭരണസമിതിക്ക് പകരം തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി എത്രയും വേഗം നിലവിൽ വരണം. കോവിഡ് പശ്ചാത്തലത്തിൽ  തെരഞ്ഞെടുപ്പ് മാറ്റിവെച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ കാലാവധി സെപ്തംബർ 24 ന് തീരുമെന്നും 25 ന് നടക്കുന്ന ഭരണ സമിതി തെരഞ്ഞെടുപ്പിന് മറ്റു തടസ്സങ്ങൾ ഇല്ല,” എന്നും സർക്കാർ വിശദീകരിച്ചു.

ഹർജിക്കാരും സർക്കാരും ചൂണ്ടിക്കാണിച്ച നിയമപരമായ കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാർ 2021 മാർച്ച് 31 വരെ സമയം തേടിയിട്ടുണ്ടന്നും ഇത് റിസർവ് ബാങ്കിന്റ പരിഗണനയിലാണന്നും ചൂണ്ടിക്കാട്ടിയ കോടതി അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടി വേണ്ടിവരുമെന്നും വ്യക്തമാക്കി.

Read More: കോവിഡ് പ്രോട്ടോകോൾ ലംഘനം: കോൺഗ്രസ്, ബിജെപി നേതാക്കൾക്കെതിരെ കേസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.