/indian-express-malayalam/media/media_files/uploads/2021/12/Untitled-design-40.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി തൊഴിലാളികൾ നാളെ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. നിരക്ക് വർധിപ്പിക്കാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു സൂചന നൽകിയതിനെ തുടർന്നാണ് നടപടി. നിരക്ക് വര്‍ധന ന്യായമായ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് പഠിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയേയും മന്ത്രി ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ഇന്ധനനിരക്കും മറ്റു ചിലവുകളും വർധിച്ചതിനാൽ അതിനു ആനുപാതികമായി യാത്രാനിരക്കും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. മന്ത്രിയുമായി ഇന്ന് നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലാണ് പണിമുടക്ക് മാറ്റിവച്ചത്.
ഓട്ടോ, ടാക്‌സി മിനിമം ചാർജ് ഇപ്പോഴുള്ളതിൽ നിന്ന് കുറഞ്ഞത് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 2018ലാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. അതിനു ശേഷം നിരവധി തവണ ഇന്ധനവില ഉയർന്നെങ്കിലും ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചിരുന്നില്ല.
നേരത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഓട്ടോ-ടാക്സി യാത്രാ നിരക്കുകള്‍ കൂട്ടണമെന്ന ആവശ്യം സംഘടനകള്‍ ഉന്നയിച്ചത്. പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ന്നത് താങ്ങാനാകുന്നില്ലെന്ന് തൊഴിലാളികാള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Also Read: അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 7,674 ഗുണ്ടകള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us