scorecardresearch

'കെ റെയില്‍ സ്വപ്ന പദ്ധതി'; കേന്ദ്രത്തിനെ രൂക്ഷമായി വിമര്‍ശിച്ച് നയപ്രഖ്യാപനം

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ഇന്നലെ വിസമ്മിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ഇന്നലെ വിസമ്മിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു

author-image
WebDesk
New Update
legislative assembly, kerala government, niyamasabha, pinarayi vijayan, പിണറായി വിജയൻ, മുഖ്യമന്ത്രി, നിയമസഭ, നിയമസഭാ സമ്മേളനം, ie malayalam

തിരുവനന്തപുരം: 15-ാം നിയമസഭയുടെ നാലാം സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഗവര്‍ണര്‍ നിയമസഭാ മന്ദിരത്തിൽ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ഗവര്‍ണര്‍ മടങ്ങിപോകണമെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്.

Advertisment

കോവിഡ് പ്രതിസന്ധി കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. മഹാമാരിയെ വിജയകരമായി പ്രതിരോധിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാം സര്‍ക്കാരിന് സാധിച്ചെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ വിഷയവും നയപ്രഖ്യാപനത്തില്‍ വന്നു.

മുല്ലപ്പെരിയാറില്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ജലനിരപ്പ് 136 അടിയാക്കി നിലനിര്‍ത്തണമെന്നും പുതിയ ഡാം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിലും സുസ്ഥിര വികസന സൂചികകളിലും സംസ്ഥാനം ഒരുപാട് മുന്നിലാണ്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലുണ്ടായത്. ധനക്കമ്മി കുറയ്ക്കുന്നതിനുള്ള ഗ്രാന്‍ഡില്‍ കേന്ദ്രം കുറവു വരുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് കാലത്ത് സംസ്ഥാനത്തിനുണ്ടായത്. പ്രതിസന്ധിയുണ്ടായപ്പോള്‍ കേന്ദ്രം സഹായിച്ചില്ല. 6500 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കാനുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

Advertisment

അതേസമയം, സില്‍വര്‍ ലൈന്‍ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് കെ റെയിലെന്നും പദ്ധതി കേന്ദ്രം അംഗീകാരം നല്‍കണമെന്നും നയം പ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു. അതിവേഗ യാത്രയ്ക്ക് പദ്ധതി അനിവാര്യമാണെന്നും ഗവര്‍ണര്‍.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ഇന്നലെ വിസമ്മതിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായിരുന്നില്ല.

ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ ഒപ്പിടൂവെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. ഗവര്‍ണറെ വിമര്‍ശിച്ച പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് സർക്കാർ മാറ്റി. ഗവർണറുടെ അഡീഷണൽ പി.എ ആയി ഹരി എസ്.കർത്തയെ നിയമിച്ചതിൽ വിയോജിപ്പ് അയച്ചുകൊണ്ടുള്ള കത്ത് ജ്യോതിലാലായിരുന്നു കൈമാറിയത്.

എന്നാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കിയാൽ മാത്രമേ പ്രസംഗം അംഗീകരിക്കൂവെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ സ്വീകരിച്ച നിലപാടിനെതിരെ ഇന്നലെ കടുത്ത വിമര്‍ശനമാണ് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലും ഒത്തുകളിയുമാണെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഗവര്‍ണറും സര്‍ക്കാരും നടത്തിയ നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടനിലക്കാരുണ്ടെന്നും സതീശന്‍ ആവര്‍ത്തിച്ചു.

രാജ്ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റിയ ഗവര്‍ണറുടെ ഇടപാടുകള്‍ക്ക് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ബലികൊടുത്തുകൊണ്ട് മുഖ്യമന്ത്രി പച്ചക്കൊടി വീശിയതു മതേതര കേരളത്തോടു കാട്ടിയ കൊടുംവഞ്ചനയാണെന്നായിരുന്നു കെപിസിസി അധ്യക്ഷനും എംപിയുമായ കെ.സുധാകരന്റെ പ്രതികരണം.

Also Read: സ്കൂള്‍ തുറക്കൽ: കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷയൊരുക്കുമെന്ന് ഡിജിപി

Vd Satheeshan Cpm Kerala Assembly Pinarayi Vijayan Ldf Government Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: