scorecardresearch

കേന്ദ്രം വാക്സിൻ സൗജന്യമായി നൽകണം; നിയമസഭയിൽ പ്രമേയം പാസാക്കി

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം കോവിഡ് സ്ഥിതി വിലയിരുത്തും

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം കോവിഡ് സ്ഥിതി വിലയിരുത്തും

author-image
WebDesk
New Update
Veena George,Covid Vaccine, Covid

തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരമാണ് പ്രമേയം. സഭ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.

Advertisment

സമ്പൂര്‍ണ വാക്സിനേഷനിലൂടെ മാത്രമേ കോവിഡ് വ്യാപനം തടയാനാകൂ. ഇതിന് വാക്സിന്‍ ലഭ്യത ഉറപ്പാക്കണം. വാക്സിന്‍ ക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് നടപടികള്‍ മന്ദഗതിയിലാണ്.

വാക്സിന്‍ സൗജന്യമായി കേന്ദ്രം ലഭ്യമാക്കുന്നതിനായി ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. ബിജെപി ഇതര ഭരണമുള്ള 11 സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചത്.

Also Read: ലോക്ക്ഡൗണ്‍ ഇളവുകള്‍: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

Advertisment

ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം കോവിഡ് സ്ഥിതിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ചര്‍ച്ച ചെയ്യും. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. എന്നാല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മുഴുവനായും നീക്കില്ല. വ്യാപനം കുറയുന്നതനുസരിച്ച് ഘട്ടം ഘട്ടമായിട്ടാകും ഇളവുകള്‍ നല്‍കുക.

Health Minister Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: