scorecardresearch
Latest News

നിയമസഭാസമ്മേളനം വെള്ളിയാഴ്ച മുതല്‍; ബജറ്റ് അവതരണം മാര്‍ച്ച് 11 ന്

മാര്‍ച്ച് 23 ന് സഭാ സമ്മേളനം അവസാനിക്കും

Kerala Assembly

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം 18 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 21 ന് സഭ യോഗം ചേര്‍ന്ന് പി. ടി. തോമസിന്റെ നിര്യാണം സംബന്ധിച്ച് റഫറന്‍സ് നടത്തി പിരിയും. ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിേലുള്ള ചര്‍ച്ച 22, 23, 24 തീയതികളിലായി നടക്കുന്നതാണ്.

ഈ മാസം 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കുന്നതല്ല. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11 ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ സഭയില്‍ അവതരിപ്പിക്കും. 14, 15, 16 തീയതികളില്‍ ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കും.17 ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലുളഅള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും.

2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട്-ഓണ്‍-അക്കൗണ്ട് 22 നും ഉപധനാഭ്യര്‍ത്ഥകളെയും വോട്ട്-ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം 21, 23 തീയതികളില്‍ സഭ പരിഗണിക്കും. നിര്‍ദ്ദിഷ്ട കാര്യപരിപാടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 23-ാം തീയതി സമ്മേളന പരിപാടികള്‍ അവസാനിപ്പിക്കും.

Also Read: ബലാത്സംഗക്കേസ്: ശ്രീകാന്ത് വെട്ടിയാര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala assembly from february 18th budget on march 11