/indian-express-malayalam/media/media_files/uploads/2021/01/Mamata.jpg)
കണ്ണൂർ: തലശേരിയിൽ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കേന്ദ്രമന്ത്രി അമിത് ഷാ റദ്ദാക്കി. സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. വ്യാഴാഴ്ചയാണ് തലശേരിയിൽ പ്രചാരണ പരിപാടി നിശ്ചയിച്ചിരുന്നത്. തലശേരിയിൽ ബിജെപി സ്ഥാനാർഥിയുടടെ പത്രിക തളളിയിരുന്നു.
അതേസമയം, സ്ഥാനാർഥിയില്ലാത്ത തലശേരി മണ്ഡലത്തിൽ ബദൽ മാർഗങ്ങൾക്കായുളള നീക്കം ബിജെപി സജീവമാക്കിയിട്ടുണ്ട്. ഇവിടെ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന നേതൃത്വം നിലപാട് പ്രഖ്യാപിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തളളിയതോടെ ഇവിടെയും ബിജെപി പ്രതിസന്ധിയിലാണ്. ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇന്നു വൈകീട്ടോ നാളെയോ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
Read More: അഭിപ്രായ സർവേകളിൽ യുഡിഎഫിന് വിശ്വാസമില്ല, തളളിക്കളയുന്നുവെന്ന് രമേശ് ചെന്നിത്തല
എൻഡിഎയുടെ പ്രചാരണത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. രാത്രിയാണ് അദ്ദേഹം കൊച്ചിയിൽ എത്തുക. ഇന്ന് രാത്രി ഒന്‍പത് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ നെടുമ്പാശ്ശേരിയിൽ നിന്നും ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലെത്തും. 10.30 ന് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്കുള്ള റോഡ് ഷോയിൽ പങ്കെടുക്കും.
തുടർന്ന് പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂൾ മൈതാനത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. 2.30 ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടർന്ന് കഞ്ചിക്കോട് എത്തുന്ന അദ്ദേഹം 4.55 ന് കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെയുളള റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് കോയമ്പത്തൂരിലേക്ക് പോകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.