സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് ടിക്കാറാം മീണ

തപാല്‍ വോട്ടുകളുടെ എണ്ണം കൂടതലായതിനാലാണ് താമസം നേരിടേണ്ടി വരുക. ആദ്യ സൂചനകള്‍ പത്ത് മണിയോടെ മാത്രമേ ലഭിക്കു എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു

Kerala Election 2021, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, Teeka Ram Meena, ടിക്കാറാം മീണ, Election News, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, Election Result, Kerala Election updates, Latest News, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളം ഇനി അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത്തവണ ഫലം പുറത്ത് വരാന്‍ താമസം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. തപാല്‍ വോട്ടുകളുടെ എണ്ണം കൂടതലായതിനാലാണ് താമസം നേരിടേണ്ടി വരുക. ആദ്യ സൂചനകള്‍ പത്ത് മണിയോടെ മാത്രമേ ലഭിക്കു എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

തപാല്‍ വോട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകില്ല എന്നും ടിക്കാറാം മീണ ഉറപ്പ് നല്‍കി. ഇത്തവണ ട്രന്റ് സോഫ്റ്റവെയറിന്റെ സഹായമില്ല. എന്നാല്‍ ഫലം വേഗത്തില്‍ എത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.

Also Read: Kerala Assembly Election 2021 Results: തിരഞ്ഞെടുപ്പ് ഫലമറിയാൻ

അഞ്ച് ലക്ഷത്തിലധികം തപാല്‍ വോട്ടുകളാണ് വിതരണം ചെയ്തത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. 80 വയസിനു മുകളില്‍ പ്രായമുള്ള 2,96, 691 പേരാണ് പോസ്റ്റല്ബാലറ്റ് കൈപ്പറ്റിയത്. 51,711 ഭിന്നശേഷിക്കാര്‍, 601 കോവിഡ് ബാധിതര്‍ എന്നിവരും തപാൽ വോട്ട് ഉപയോഗിച്ചാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്.

രണ്ട് ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരും 32,633 അടിയന്തര സര്‍വീസ് ജീവനക്കാരും പോസ്റ്റല്‍വോട്ടര്‍മാരില്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍ 28-ാം തീയതിവരെ നാലരലക്ഷം തപാല്‍ വോട്ടുകളാണ് വരണാധികാരികള്‍ക്ക് തിരികെ ലഭിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 teeka ram meena pc

Next Story
Covid 19: ‘വെള്ളം തലയ്ക്ക് മുകളിലെത്തി’; ഡൽഹിക്ക് 490 മെട്രിക് ടൺ ഓക്സിജൻ ഇന്ന് തന്നെ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതിcovid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, lockdown news, corona cases in india, covid 19 vaccine, coronavirus vaccine, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com