Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

നിയമസഭ തിരഞ്ഞെടുപ്പ്: കോവിഡ് വ്യാപനത്തിൽ കമ്മീഷന് ആശങ്ക, മേയിൽ മതിയെന്ന് ബിജെപി

കള്ളവോട്ട് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തണമെന്നും ലീഗ്

Kuttanad by elections, കുട്ടനാട് ഉപതിരഞ്ഞെടുപ്പ്, Chavara by elections, ചവറ ഉപതിരഞ്ഞെടുപ്പ്, kerala high court, ഹൈക്കോടതി, election commission, തിരഞ്ഞെടുപ്പ് കമ്മിഷൻ, pinarayi vijayan, പിണറായി വിജയൻ, ldf, എൽഡിഎഫ്, udf, യുഡിഎഫ്, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. സന്ദർശനം പൂർത്തിയാക്കി കമ്മീഷൻ മടങ്ങിയ ശേഷമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.

ഏപ്രിൽ പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാൽ, മേയ് മാസത്തിൽ മതിയെന്നാണ് ബിജെപിയുടെ നിലപാട്. ഏപ്രിൽ എട്ടിനും 12 നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ടിങ് രാവിലെ ഏഴ് മുതൽ അഞ്ച് വരെ മതി. സമയം നീട്ടേണ്ടതില്ലെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

മേയ് 16 നാണ് കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് നടന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. റമസാൻ വ്രതം കഴിഞ്ഞതിനു ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് ബിജെപിയുടെ നിലപാട്. പോസ്റ്റൽ വോട്ടിന്റെ കാര്യത്തിൽ കൃത്യമായ നിയന്ത്രണം വേണം. 80 കഴിഞ്ഞവർക്കും കോവിഡ് രോ​ഗികൾക്കും അംഗവൈകല്യം ഉള്ളവർക്കും പോസ്റ്റൽ വോട്ട് അനുവദിക്കുമ്പോൾ അത് വലിയ തോതിൽ ദുരുപയോ​ഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ബിജെപി കമ്മീഷനെ അറിയിച്ചു. കേന്ദ്രസേന പ്രശ്‌നബാധിത ബൂത്തുകളിൽ രണ്ടാഴ്‌ച മുൻപെങ്കിലും എത്തി നിയന്ത്രണമേറ്റെടുക്കണമെന്ന നിർദേശവും ബിജെപി മുന്നോട്ടുവച്ചിട്ടുണ്ട്.

Read Also: പാലിയേക്കര ടോളിൽ നിന്നു രക്ഷപ്പെടാം; പുഴയ്‌ക്കു കുറുകെ തൂണുകളില്ലാത്ത പുലക്കാട്ടുകര പാലം

അതേസമയം, കേരളത്തിലെ കോവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രണങ്ങളോടെയാണെങ്കിലും കലാശക്കൊട്ടിനു അനുമതി വേണമെന്നാണ് മുന്നണികൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കള്ളവോട്ട് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനു കേരളത്തിലെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ മടങ്ങും. ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനാണ് സാധ്യത.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 election commission

Next Story
പാലിയേക്കര ടോളിൽ നിന്നു രക്ഷപ്പെടാം; പുഴയ്‌ക്കു കുറുകെ തൂണുകളില്ലാത്ത പുലക്കാട്ടുകര പാലം
The moderation of comments is automated and not cleared manually by malayalam.indianexpress.com