സിപിഎം അധികാരത്തിലുള്ള ഏക സംസ്ഥാനം, കോൺഗ്രസിന് അഭിമാന പോരാട്ടം, ശക്തി തെളിയിക്കാൻ ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി തോൽവി വഴങ്ങിയാൽ ബിജെപിയുടെ ‘കോൺഗ്രസ് മുക്ത കേരളം’ എന്ന മുദ്രാവാക്യത്തിനു അത് അനുകൂലമാകുമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നത്

Pinarayi vijayan,LDF,UDF,CM Pinarayi,customs office march,കസ്റ്റംസ് ഓഫീസ്,പിണറായി വിജയൻ,മുഖ്യമന്ത്രി

തിരുവനന്തപുരം: ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും അധികാരത്തിനായി ജീവൻമരണ പോരാട്ടം നടത്തുമ്പോൾ തങ്ങളുടെ ശക്തി തെളിയിക്കാനാണ് ബിജെപി മത്സരിക്കുന്നത്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കേരളത്തിൽ അധികാരത്തുടർച്ചയിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. രാജ്യത്ത് ശേഷിക്കുന്ന ഏക കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിലേതാണ്. കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ കമ്യൂണിസ്റ്റ് സർക്കാർ രാജ്യത്തുനിന്ന് പൂർണമായി തുടച്ചുനീക്കപ്പെടും. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം മുന്നണിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. നിരവധി രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം സ്വന്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ താഴെത്തട്ടിൽ നിന്നു തുടങ്ങി മികച്ച പ്രവർത്തനമാണ് എൽഡിഎഫ് കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിൽ നടത്തുന്നത്.

Read Also: നടക്കില്ലെന്ന് പറഞ്ഞ പല പദ്ധതികളും യാഥാർത്ഥ്യമാക്കി, പഴയ സർക്കാരല്ല ഇതെന്ന് പിണറായി വിജയൻ

യുഡിഎഫ് മുന്നണിയിലായിരുന്ന ജെഡിഎസും കേരള കോൺഗ്രസ് എമ്മും ഇപ്പോൾ ഇടതുമുന്നണിക്കൊപ്പമാണ്. കഴിഞ്ഞ നാല് ദശകത്തോളമായി കേരള കോൺഗ്രസ് (എം) യുഡിഎഫിനൊപ്പമായിരുന്നു. മധ്യകേരളത്തിൽ മികച്ച വോട്ട് ബാങ്കുള്ള കേരള കോൺഗ്രസിന്റെ പിന്തുണ ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്.

യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പ്രശ്‌നമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി തോൽവി വഴങ്ങിയാൽ ബിജെപിയുടെ ‘കോൺഗ്രസ് മുക്ത കേരളം’ എന്ന മുദ്രാവാക്യത്തിനു അത് അനുകൂലമാകുമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ കേരളത്തിൽ അത് കോൺഗ്രസിന്റെ തകർച്ചയ്‌ക്ക് വഴിവയ്‌ക്കുമെന്നും നേതാക്കൾ ഭയപ്പെടുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും എഐസിസി തന്നെയാണ് നിയന്ത്രിക്കുന്നത്. മുസ്‌ലിം ലീഗിന്റെ സാന്നിധ്യത്തിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. മുസ്‌ലിം വോട്ടുകൾ ഇതിലൂടെ നേടാമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.

Read Also: ഇതൊക്കെ എന്ത് ! നീന്തൽ അറിയാം, ലൈഫ്‌ ജാക്കറ്റ് വേണ്ട; രാഹുൽ ആഴക്കടലിലേക്ക് വലയെറിയുമ്പോൾ, വീഡിയോ

കേരളത്തിൽ ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും ചർച്ചാവിഷയമാക്കിയാണ് യുഡിഎഫ് പ്രചാരണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായത് ഇതാണ്. അതോടൊപ്പം ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളും തങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ യുഡിഎഫ് കേരളത്തിൽ സജീവമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസ് (എം) മുന്നണി വിട്ടതാണ് യുഡിഎഫിന് വെല്ലുവിളിയാകുന്നത്.

മാത്രമല്ല, ബിജെപിക്കെതിരായ പോരാട്ടം ഉയർത്തിക്കാട്ടി നിഷ്‌പക്ഷ വോട്ടുകൾ സ്വന്തമാക്കാനാണ് സിപിഎമ്മും കോൺഗ്രസും ഒരേസമയം ശ്രമിക്കുന്നത്.

2016 ൽ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് കേരളത്തിൽ ലഭിച്ചത്. നേമത്ത് ബിജെപിയുടെ ഒ.രാജഗോപാൽ വിജയിക്കുകയായിരുന്നു. എന്നാൽ, ബിഡിജെഎസിന്റെ പിന്തുണയോടെ 2016 ൽ മത്സരിച്ച ബിജെപി ഏഴ് സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ, അഞ്ച് വർഷങ്ങൾക്കിപ്പുറം ബിഡിജെഎസിന് അവരുടെ പിന്തുണയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. പക്ഷേ, പ്രഗത്ഭരായ വ്യക്തികൾ പാർട്ടിയിൽ എത്തിയത് നേട്ടമാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 cpm congress bjp

Next Story
Kerala Lottery Karunya KR-488 Result: കാരുണ്യ KR 488 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുkerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com