പതിനെട്ട് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുവദിക്കണം; കേന്ദ്രത്തോട് കേരളം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ പ്രക്രിയ ദ്രുതഗതിയിലാക്കി പ്രതിരോധം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് കേരളം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ പ്രക്രിയ ദ്രുതഗതിയിലാക്കി പ്രതിരോധം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് കേരളം. പതിനെട്ട് വയസ് പിന്നിട്ട എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് ഇതുവരെ ബാധിക്കാത്ത 89 ശതമാനം ആളുകളെ കണക്കിലെടുത്താണ് സംസ്ഥാനം ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.  നിലവില്‍ കേരളത്തില്‍ 11 ശതമാനം ആളുകള്‍ക്ക് മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂ. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വ്യാപനം തടയാന്‍ കര്‍മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

Read More: കോവിഡ് വാക്സിനേഷന്‍ ദ്രുതഗതിയിലാക്കും; ഏപ്രില്‍ നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആശുപത്രി സൗകര്യങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. പ്രാദേശികമായി സിഎഫ്എല്‍ടിസികളുടെ എണ്ണവും വര്‍ധിപ്പിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ ആയിരിക്കും ചികിത്സ നല്‍കുക.

ജനുവരി 16ന് ആരോഗ്യപ്രവര്‍ത്തകരിലാണ് ആദ്യ ഘട്ട വാക്സിനേഷന്‍ ആരംഭിച്ചത്. 95 ശതമാനം ആരോഗ്യപ്രവര്‍ത്തകരും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് 45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങിയത്. 45 ദിവസം കൊണ്ട് പ്രക്രിയ പൂര്‍ത്തിയാക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

Web Title: Kerala asks centre to provide vaccine to people above 18

Next Story
മൻസൂർ വധക്കേസ്: അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com