സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ മുന്‍ സുരക്ഷാ ജീവനക്കാരനെ ചോദ്യം ചെയ്ത് വിട്ടയച്ചു

ദൃശ്യത്തിൽ കണ്ടയാൾക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു

കൊച്ചി: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു. ആശ്രമത്തിലെ മുന്‍ സുരക്ഷാ ജീവനക്കാരൻ വലിയവിള സ്വദേശി മോഹനനെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. സമീപ പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധനകളും പുരോഗമിക്കുകയാണ്. കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയുടെ നിർദ്ദേശാനുസരണമാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്.

ആശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മോഹനൻ സന്ദീപാനന്ദഗിരിയുമായി പിണങ്ങി കഴിഞ്ഞ ദിവസമാണ് ജോലി ഉപേക്ഷിച്ചത്. ഇക്കാര്യം സന്ദീപാനന്ദഗിരി അന്വേഷണ സംഘത്തോട് സൂചിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിൽ മോഹനനിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ആശ്രമത്തിലെ സിസിടിവി കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രവർത്തന രഹിതമാണ്. അതിനാൽ തൊട്ടടുത്തെ ക്ഷേത്രത്തിലെ സിസിടിവി ദൃശങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യത്തിൽ കണ്ടയാൾക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സംഭവസമയത്ത് അഗ്നിശമനസേനക്ക് വഴികാട്ടിയതായിരുന്നു.

സമീപ പ്രദേശത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനകളുടെ ഫലം ലഭിച്ചിട്ടില്ല. ഇവയുടെ ശാസ്ത്രീയ പരിശോധന ഫലം അന്വേഷണത്തിന് സഹായകരമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അന്വഷണ പുരോഗതി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala ashram run by preacher who backed sabarimala verdict attacked

Next Story
കണ്ണൂരില്‍ കാല് കുത്തിയാല്‍ ‘അമിത് ഷാ തിരിച്ചുപോകില്ല’; സിപിഎം പ്രവര്‍ത്തകനെ തിരഞ്ഞ് പൊലീസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
X