Kerala Akshaya Lottery AK-477 Result: അക്ഷയ AK-477 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

Kerala Akshaya Lottery AK-477 Result: ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

Kerala Akshaya Lottery AK-477 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-477 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ AE 620096 എന്ന നമ്പരിലുള്ള ടിക്കറ്റിന്. രണ്ടാം സമ്മാനം തൃശൂരിലാണ്. AK 140627 എന്ന നമ്പരാണ് രണ്ടാം സമ്മാനത്തിന് അർഹമായിരിക്കുന്നത്. ഭാഗ്യക്കുറിയുടെ പൂർണഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Read Also: പെലെയുടെ റെക്കോർഡ് ഭേദിച്ച് മിശിഹ; കുതിപ്പ് തുടരുന്നു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 241 ലോട്ടറിയുടെ നറുക്കെടുപ്പാണ് അവസാനമായി പൂർത്തിയായത്.

SA-312075 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

SD-825910 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. 300 രൂപ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജനുവരി 17നാണ്.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala akshaya lottery ak 477 result

Next Story
ബിജെപി പ്രാധാന്യം നൽകുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്ക്: പിണറായി വിജയൻpinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com