Kerala Akshaya Lottery AK-476 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-476 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ബുധനാഴ്ച് ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായി.
AS 468435 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റാണിത്.
AV 728588 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. കോട്ടയത്ത് വിറ്റ ടിക്കറ്റാണിത്.
AN 163211 (ERNAKULAM), AO 735084 (CHITTUR), AP 756731 (KASARAGOD), AR 468839 (ATTINGAL), AS 276855 (GURUVAYOOR), AT 594152 (PATHANAMTHITTA), AU 322981 (THAMARASSERY), AV 788512 (ADOOR), AW 814532 (ALAPPUZHA), AX 349241 (PATHANAMTHITTA), AY 861059 (KARUNAGAPALLY), AZ 742970 (THIRUVANANTHAPURAM) എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.
അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി (SS 240) ലോട്ടറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. കരുനാഗപ്പള്ളിയിൽ വിറ്റ SV 647444 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് ചേർത്തലയിൽ വിറ്റ SZ 716320 എന്ന ടിക്കറ്റ് നമ്പരിനാണ്. ചൊവ്വാഴ്ചകളില്‍ നറുക്കെടുക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ്. 40 രൂപയാണ് ടിക്കറ്റ് വില. 12 പരമ്പരകളിലായി 1.08 കോടി ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനമായി നല്കുന്ന ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. 300 രൂപ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജനുവരി 17നാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.