Kerala Akshaya Lottery AK-471 Result: അക്ഷയ AK-471 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

Kerala Akshaya Lottery AK-471 Result: ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

Kerala Akshaya Lottery, Kerala Akshaya Lottery result, kerala lottery, ie malayalam
Akshaya AK-374 Kerala Lottery

Kerala Akshaya Lottery AK-470 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-471 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം വൈകത്ത് വിറ്റ AM 681417 എന്ന നമ്പരിലുള്ള ടിക്കറ്റിന്. ഇതേ നമ്പരിലുള്ള മറ്റ് സീരിസുകളിലെ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനം ലഭിക്കും. പയ്യന്നൂരിൽ വിറ്റ AB 844317 എന്ന നമ്പരിലുള്ള ടിക്കറ്റാണ് രണ്ടാം സമ്മാനത്തിന് അർഹമായിരിക്കുന്നത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Read More: Win Win W-589 Lottery Result: വിൻ വിൻ W-589 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-589 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. WX-525531 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. WX-345829 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. WN-705590, WO-158297, WP-751173, WR-572135, WS-114529, WT-524467, WU-284573, WV-175073, WW-359219, WX-465425, WY-505392, WZ-230420 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. WN 525531, WO 525531, WP 525531, WR 525531, WS 525531, WT 525531, WU 525531, WV 525531, WW 525531, WY 525531, WZ 525531 എന്നീ നമ്പറുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.

വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala akshaya lottery ak 471 result

Next Story
ഏറ്റവും കൂടുതൽ രോഗബാധ കോഴിക്കോട് ജില്ലയിൽ; കുറവ് കാസർഗോട്ട്covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com