Kerala Akshaya Lottery AK-468 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-468 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. മൂന്ന് മണി മുതൽ ഫലം ലൈവായി ലഭ്യമായി. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
AN-333853 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ വിറ്റ ടിക്കറ്റാണിത്.
AY-140047 എന്ന നമ്പർ രണ്ടാം സമ്മാനത്തിന് അർഹമായി. കോഴിക്കോട് വിറ്റ ടിക്കറ്റാണിത്.
AN 741864, AO-666285, AP-440021, AR-692933, AS-763242, AT-307149, AU-205502, AV-411456, AW-551588, AX-514600, AY-372262, AZ-246362 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.
AO 333853, AP 333853, AR 333853, AS 333853, AT 333853, AU 333853, AV 333853, AW 333853, AX 333853, AY 333853, AZ 333853 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനം ലഭിച്ചു.
അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-585 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി നടന്നത്. ഒക്ടോബർ 20നായിരുന്നു നറുക്കെടുപ്പ്. WM-246187 എന്ന നമ്പറാണ് ഒന്നാം സമ്മാനത്തിനു അർഹമായ നമ്പർ. WL-583055 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. WA-213780, WB 166516, WC 218401, WD 100605, WE 354109, WF 398979, WG-624613, WH-376337, WJ-335268, WK-373237, WL-265480, WM-297562 എന്നീ നമ്പറുകൾ മൂന്നാം സമ്മാനത്തിനും അർഹമായി.
വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.