Kerala Akshaya Lottery AK-467 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-467 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിച്ചത്. മൂന്ന് മണി മുതൽ ഫലം ലൈവായി ലഭ്യമായി. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫലം ലഭ്യമായിട്ടുണ്ട്.
AE-509910 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റാണിത്.
L-505535 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിറ്റ ടിക്കറ്റാണിത്.
AA-325036, AB-150000, AC-594081, AD-745278, AE-729470, AF-250386, AG-505608 AH-167892, AJ-611465, AK-815483, AL-129800, AM-544419 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.
AA 509910, AB 509910, AC 509910, AD 509910, AF 509910, AG 509910, AH 509910, AJ 509910, AK 509910, AL 509910, AM 509910 എന്നീ നമ്പറുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.
അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-585 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. ഒക്ടോബർ 12നായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്. WW 567238 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത്. ഇതേ നമ്പരിലുള്ള മറ്റ് സീരിസുകളിലെ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനവും ലഭിച്ചു. രണ്ടാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ WY 168099 എന്ന നമ്പരിലുള്ള ടിക്കറ്റും സ്വന്തമാക്കി. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.