Kerala Akshaya Lottery AK-466 Result: അക്ഷയ AK-466 ഭാഗ്യക്കുറിയുടെ ഫലം അറിയാം; ഒന്നാം സമ്മാനം പുനലൂരിൽ

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

kerala lottery, ie malayalam

Kerala Akshaya Lottery AK-466 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-466 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം കൊല്ലം ജില്ലയിലെ പുനലൂരിൽ വിറ്റ ടിക്കറ്റിനാണ്. AN 489735 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത്. രണ്ടാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ AW 407669 എന്ന നമ്പരിലുള്ള ടിക്കറ്റും സ്വന്തമാക്കി. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Read Also: ഷെയറിട്ട് ലോട്ടറിയെടുത്തു; ഒരു കോടി നിറവിൽ തൃശൂരിലെ വീട്ടമ്മമാർ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-583 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് അവസാനമായി പൂർത്തിയായത്. WA-282484 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊല്ലം ജില്ലയിലെ പുനലൂരിൽ വിറ്റ ടിക്കറ്റാണിത്. WE-424997 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. കോട്ടയത്ത് വിറ്റ ടിക്കറ്റാണിത്.

WA-137877, WB-594543, WC-577062, WD-264298, WE-209089, WF-190147, WG-684729, WH-103271, WJ-512487, WK-110419, WL-145845, WM-585410 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.

WB-282484, WC-282484, WD-282484, WE-282484, WF-282484, WG-282484, WH-282484, WJ-282484, WK-282484, WL-282484, WM-282484 എന്നീ ടിക്കറ്റുകൾക്കാണ് സമാശ്വാസ സമ്മാനം.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

 

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala akshaya lottery ak 466 result

Next Story
പതിനായിരവും കടന്ന്; സംസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്ക് എക്കാലത്തെയും ഉയർന്ന നിരക്കിൽCovid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, covid numbers explained, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com