Kerala Akshaya Lottery AK-465 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-465 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ AL 846510 ടിക്കറ്റിനാണ്. ഇതേ നമ്പരിലുള്ള മറ്റ് സീരിസുകളിലെ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം വടകരയിലാണ്. AK 284932 എന്ന ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Read Also: ഇനി എല്ലാ മാസവും കോടിപതികൾ; കേരളപ്പിറവിയ്ക്ക് ഭാഗ്യമിത്ര ടിക്കറ്റുമായി ലോട്ടറി വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-583 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് അവസാനമായി പൂർത്തിയായത്. WU-471818 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം ജില്ലയിലെ പുനലൂരിൽ വിറ്റ ടിക്കറ്റാണിത്. WZ-723310 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ് ഈ ടിക്കറ്റ് വിറ്റത്. WN 631435 (ചിറ്റൂർ), WO 275851 (പട്ടാമ്പി), WP 832024 (ഇടുക്കി), WR 535687 (കരുനാഗപ്പള്ളി), WS 707187 (കോട്ടയം), WT 179869 (കണ്ണൂർ), WU 734631 (കായംകുളം), WV 630610 (ചിറ്റൂർ), WW 829802 (തിരുവനന്തപുരം), WX 108349 (മൂവാറ്റുപുഴ), WY 546822 (വൈക്കം), WZ 543450 (വൈക്കം) എന്നീ നമ്പറുകൾ മൂന്നാം സമ്മാനത്തിന് അർഹമായി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.