scorecardresearch

Kerala Akshaya Lottery AK-455 Result: അക്ഷയ AK-455 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്

Kerala Akshaya Lottery AK-455 Result: ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ്

Kerala Lottery, Win Win lottery draw date, Akshaya lottery draw date, Nirmal lottery draw date, Karunya lottery draw date, വിൻ വിൻ ലോട്ടറി, അക്ഷയ ലോട്ടറി, നിർമൽ ലോട്ടറി, കാരുണ്യ ലോട്ടറി, Win Win lottery ticket rate, kerala lottery, കേരള ലോട്ടറി, ലോട്ടറി ഫലം, kerala Win Win lottery, Win Win lottery today, Win Win lottery result live, kerala Nirmal lottery, Nirmal lottery today, Nirmal lottery result live, kerala Akshaya lottery, akshaya lottery today, akshaya lottery result live, kerala Karunya lottery, Karunya lottery today, Karunya lottery result live, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news

Kerala Akshaya Lottery AK-455 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-455 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ AL 197314 എന്ന നമ്പരിലുള്ള ടിക്കറ്റ് സ്വന്തമാക്കിയപ്പോൾ രണ്ടാം സമ്മാനത്തിന് അർഹമായത് കോട്ടയം ജില്ലയിൽ വിറ്റ AK 236020 എന്ന ടിക്കറ്റിനാണ്. വിശദമായ ഫലം വൈകിട്ട് ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം.

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-219 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്നലെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ SK 447584 ടിക്കറ്റ് നമ്പരിന്. രണ്ടാം സമ്മാനം പാലക്കാട് വിറ്റ SB 453900 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala akshaya lottery ak 455 result