Kerala Akshaya Lottery AK-454 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-454 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ AO 314042 എന്ന ടിക്കറ്റിന്. രണ്ടാം സമ്മാനം ഇടുക്കി ജില്ലയിൽ വിറ്റ ടിക്കറ്റിനാണ്. AR 170277 എന്ന നമ്പരിലുള്ള ടിക്കറ്റാണ് 500,000 രൂപയുടെ സമ്മാനത്തിന് അഹർമായിരിക്കുന്നത്.
വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം.

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-218 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്നലെ (ജൂലൈ 14) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ SR 223105 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ SN 294917 എന്ന ടിക്കറ്റ് നമ്പരിനാണ്. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

Kerala Sthree Sakthi SS-218 Lottery Result: സ്ത്രീ ശക്തി SS-218 ലോട്ടറി, ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.