Kerala Akshaya Lottery AK-453 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-453 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പത്തനംതിട്ട ജില്ലയിൽ വിറ്റ AM 193729 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ AJ 483640 എന്ന ടിക്കറ്റ് നമ്പരിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്. ജൂലെ എട്ടിന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഇന്നത്തേക്ക് മാറ്റിവച്ചത്.

Kerala Akshaya Lottery AK-453 Result, ie malayalam

Kerala Akshaya Lottery AK-453 Result, ie malayalam

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Read More: Kerala Sthree Sakthi SS-217 Lottery Result Today: സ്ത്രീ ശക്തി SS-217 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം എറണാകുളം ജില്ലയിലെ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-217 ലോട്ടറിയുടെ നറുക്കെടുപ്പ് വെള്ളിയാഴ്ച പൂർത്തിയായി. ജൂലൈ ഏഴാം തിയതി നറുക്കെടുക്കേണ്ടിയിരുന്ന ടിക്കറ്റിന്റെ നറുക്കെടുപ്പ് പത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ SL 322513 എന്ന നമ്പരിന്. രണ്ടാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ SL 409252 നമ്പരും സ്വന്തമാക്കി. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണായതിനാൽ സ്ഥിരം നറുക്കെടുപ്പ് വേദിയായ ഗോർക്കി ഭവനിൽ നിന്ന് മാറ്റി നഗരപരിധിക്ക് പുറത്തുള്ള ആറ്റിങ്ങൽ ഗവ: ബിഎച്ച്എസിലാണ് നറുക്കെടുപ്പുകൾ നടക്കുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook