Kerala Akshaya Lottery AK-408 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-408 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം AW 735650 (ആലപ്പുഴ) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം AT 505008 (കൊല്ലം) ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Read More: Kerala Nirmal Lottery NR-134 Result: നിർമ്മൽ NR-134 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Kerala Akshaya Lottery AK-408 Result, kerala lottery, ie malayalam

ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-170 ഭാഗ്യക്കുറിയുടെ ഫലം ഇന്നലെ (ഓഗസ്റ്റ് 13) പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനം SW 860709 (തൃശൂർ) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം SY 686592 (പാലക്കാട്) ടിക്കറ്റിനാണ്. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Kerala Lottery Sthree Sakthi SS-170 Result: സ്ത്രീ ശക്തി SS-170 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂരിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഗസ്റ്റ് 12 ന് നടത്തേണ്ടിയിരുന്ന വിൻ വിൻ W-525 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചിരുന്നു. 26-ാം തീയതിയിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്.

Kerala Lottery Win Win W-525 Result Today: വിൻ വിൻ W-525 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഗസ്റ്റ് 11 ന് നടക്കേണ്ടിയിരുന്ന പൗര്‍ണമി RN-404 ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. ഈ മാസം 25-ാം തീയതി വൈകിട്ട് മൂന്നു മണിക്കായിരിക്കും പൗര്‍ണമി RN-404 ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Kerala Lottery Pournami RN-404: പൗര്‍ണമി RN-404 ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു

കഴിഞ്ഞ വെളളിയാഴ്ചത്തെ (ഓഗസ്റ്റ് 9) നിർമ്മൽ NR-133 ലോട്ടറിയുടെയും ശനിയാഴ്ച നറുക്കെടുപ്പ് നടത്തേണ്ടിയിരുന്ന കാരുണ്യ KR-408 ലോട്ടറിയുടെയും ഫലപ്രഖ്യാപനം മാറ്റിവച്ചിട്ടുണ്ട്. നിർമ്മൽ NR-133 ലോട്ടറി ഫലം 23-ാം തീയതി വെളളിയാഴ്ചയും കാരുണ്യ KR-408 ലോട്ടറി ഫലം 25-ാം തീയതി ശനിയാഴ്ചയുമായിരിക്കും പ്രഖ്യാപിക്കുക.

Karunya Lottery KR 408 Result: കാരുണ്യ KR 408 ഭാഗ്യക്കുറി: മഴ ലോട്ടറിയേയും ബാധിച്ചു

നറുക്കെടുപ്പ് മാറ്റിവച്ചതിനു പുറമേ ചില ലോട്ടറി ടിക്കറ്റുകൾ റദ്ദാക്കിയിട്ടുമുണ്ട്. 23-ാം തീയതിയിലെ നിർമ്മൽ NIRMAL NR-135, 24-ാം തീയതിയിലെ കാരുണ്യ KR-410, 25-ാം തീയതിയിലെ പൗർണമി RN-406, 26-ാം തീയതിയിലെ വിൻ വിൻ W-527 എന്നീ ലോട്ടറികളാണ് റദ്ദാക്കിയത്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.