Kerala Akshaya Lottery AK-395 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-395 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കാസർഗോഡിന്.  60 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം , രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ പാലക്കാട് ജില്ലയിലാണ്, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ malayalam.indianexpress.comൽ അറിയാം.

 

അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി എസ്എസ്-157 ഭാഗ്യക്കുറിയുടെ ഇന്നലെ ഫലം പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം SA 362040 (പത്തനംതിട്ട) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം SD 443726 (പാലക്കാട്) ടിക്കറ്റിനാണ്. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Kerala Lottery Sthree Sakthi SS-157 Result: സ്ത്രീ ശക്തി SS-157 ഭാഗ്യക്കുറി, ഒന്നാം സമ്മാനം പത്തനംതിട്ടയ്ക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-512 ഭാഗ്യക്കുറിയുടെ ഫലം തിങ്കളാഴ്ച (മേയ് 13) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം WA 397000 (ഇടുക്കി) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം WE 678516 (എറണാകുളം) ടിക്കറ്റിനാണ്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

Win Win W-512 Lottery Result: വിൻ വിൻ W-512 ഭാഗ്യക്കുറി ഫലം, ഒന്നാം സമ്മാനം ഇടുക്കിക്ക്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Vishu Bumper 2019 Lottery Kerala: വിഷു ബംപർ ലോട്ടറി ഫലം മേയ് 23ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 23ന് നടക്കും. ഭാഗ്യക്കുറി വകുപ്പ് സമ്മർ ബംപറിന് ശേഷം പുറത്തിറക്കിയിരിക്കുന്ന ബംപർ ലോട്ടറിയാണ് വിഷു ബംപർ BR 67.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook