അക്ഷയ ഭാഗ്യക്കുറി AK- 369: തിരുവനന്തപുരം: കേരള അക്ഷയ ഭാഗ്യക്കുറിയുടെ AK-369 ഫലം ഇന്ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 6 ലക്ഷം രൂപ AC 361467(തൃശ്ശൂർ) ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AB 443943 (കോട്ടയം) എന്ന ടിക്കറ്റിനാണ് ലഭിച്ചത്.

അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. 5 ലക്ഷം രൂപ രണ്ടാം സമ്മാനവും, 1 ലക്ഷം രൂപ മൂന്നാം സമ്മാനവും, 8000 രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.

30 രൂപയാണ് ടിക്കറ്റ് വില. 5,000 ത്തില്‍ താഴെ സമ്മാനത്തുക ലഭിച്ചവര്‍ക്ക് ലോട്ടറി കടകളില്‍ എത്തി പണം കൈപ്പറ്റാം. തുക 5,000 ത്തിനു മുകളിലാണെങ്കില്‍ ബാങ്കിലോ സര്‍ക്കാര്‍ ലോട്ടറി ഓഫിസുകളിലോ തിരിച്ചറിയല്‍ രേഖയുമായി ചെന്ന് ടിക്കറ്റ് നല്‍കി പണം വാങ്ങാം.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

നവരാത്രി സ്‌പെഷ്യല്‍ ബംബര്‍ ടിക്കറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതലാണ് ഇവയുടെ വില്‍പന തുടങ്ങിയത്. പൂജ ബംബര്‍ 2018 ന്റെ ഫലം നവംബര്‍ 30 ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലു കോടി രൂപയാണ് പൂജ ബംബറിന്റെ ഒന്നാം സമ്മാനം. 150 രൂപയാണ് ടിക്കറ്റ് വില. ലോട്ടറി ഏജന്‍സികളില്‍നിന്നും ടിക്കറ്റ് വാങ്ങാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.