scorecardresearch

അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് ആഗോള വൈറസ് ശൃംഖലയില്‍ അംഗത്വം

ശൃംഖലയില്‍ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്ഥാപനം

ശൃംഖലയില്‍ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്ഥാപനം

author-image
WebDesk
New Update
അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് ആഗോള വൈറസ് ശൃംഖലയില്‍ അംഗത്വം ; Kerala Advanced Virology institute got membership in Global Virus Network

തിരുവനന്തപുരം: കോവിഡ് ഗവേഷണത്തില്‍ കേരളത്തിന് നേട്ടം. ആഗോളതലത്തില്‍ നടക്കുന്ന കോവിഡ് 19 പ്രതിരോധ ഗവേഷണത്തില്‍ പങ്കാളിയായി കേരളവും. സംസ്ഥാനത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ആഗോള വൈറസ് ശൃംഖലയില്‍ അംഗത്വം ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Advertisment

വൈറസ് മൂലമുള്ള രോഗങ്ങളെ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും അന്താരാഷ്ട്ര മെഡിക്കല്‍ സമൂഹത്തെ സഹായിക്കുന്നതിനായി ഗവേഷണങ്ങള്‍ നടത്തുന്ന വൈറോളജിസ്റ്റുകളുടെ ആഗോള കൂട്ടായ്മയാണ് ആഗോള വൈറസ് ശൃംഖല.

ഇന്ത്യയില്‍ നിന്നും ഈ ശൃംഖലയില്‍ അംഗത്വം ലഭിക്കുന്ന ആദ്യ സ്ഥാപനമാണ് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലുള്ള ഗവേഷകരുമായി രോഗ നിര്‍ണയം, ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ സംസ്ഥാനത്തിന് അവസരം ലഭിക്കുമെന്ന് മഖ്യമന്ത്രി പറഞ്ഞു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: