കൊച്ചി: മുൻ സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാറിനെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് പരിഗണിക്കുന്ന നടപടികളിൽ സർക്കാരിന് തിരിച്ചടി. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സർക്കാരിന്റെ വാദങ്ങൾ കോടതി തള്ളി.

ടിപി സെൻകുമാറിനെ പരിഗണിച്ച് തന്നെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമന നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് കേരള ഹൈക്കോടതിയുടെ ഇന്നത്തെ വിധി.

ഇതിനായുള്ള പട്ടികയിൽ കേന്ദ്രം വേഗത്തിൽ തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ സെൻകുമാറിനെതിരെ നൽകിയ വിയോജന കുറിപ്പ് ഈ വിഷയത്തിൽ കണക്കിലെടുക്കേണ്ടതില്ലെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഇത് നിയമനത്തിന് തടസ്സമാകില്ലെന്നും കോടതിയുടെ ഇടക്കാല ഉത്തരവിൽ വിശദീകരിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശയില്‍ കേന്ദ്രം വേഗത്തിൽ തീരുമാനമെടുക്കണം എന്നും കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ