തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്കുള്ള ആദ്യ വിജ്ഞാപനം പിഎസ്‌സി ഇന്ന് പ്രസിദ്ധീകരിച്ചു. വിശദമായ സിലബസും വിജ്ഞാപനത്തോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് പിഎസ്സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ അഡ്വ.എം കെ സക്കീറാണ് സുപ്രധാന പരീക്ഷയുടെ വിജ്ഞാപനം ഇറക്കിയത്.

പ്രാഥമിക പരീക്ഷ ഫെബ്രുവരിയില്‍ നടത്തും. മൂന്ന് വ്യത്യസ്ത പ്രായപരിധികളിലായിരിക്കും പരീക്ഷ സംഘടിപ്പിക്കുക. 3 വിഭാഗങ്ങളായാണു തിരഞ്ഞെടുപ്പ്. ബിരുദധാരികൾക്കു പൊതുവിഭാഗത്തിൽ അപേക്ഷിക്കാം. പ്രായപരിധി 32. സർക്കാർ സർവീസിൽ പ്രൊബേഷൻ പൂർത്തിയാക്കിയ ബിരുദധാരികളാണ് രണ്ടാം വിഭാഗം. 40 വയസ്സാണ് ഉയർന്ന പരിധി. ഗസറ്റഡ് ഓഫിസർമാർക്കും കെഎഎസിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 50 ആണ്.

Read More: കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ് വിജ്ഞാപനം പൂർണമായി വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.