/indian-express-malayalam/media/media_files/uploads/2017/02/ammacrop.jpg)
ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ കൂട്ടായ്‍മ
കൊച്ചി: കഴിഞ്ഞ വെളളിയാഴ്ച രാത്രി നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ സിനിമാ മേഖലയിലുളളവരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നു. ഗൂഢാലോചനയില്‍ സിനിമയടക്കമുള്ള മേഖലകളില്‍ നിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഐജി ദിനേദ്ര കശ്യപ് പറഞ്ഞു. ചലച്ചിത്ര മേഖലയില്‍ നിന്ന് ആര്‍ക്കെങ്കിലുമുള്ള ശത്രുതയാണോ സംഭവത്തിന് പിന്നിലെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യപ്രതി പൾസർ സുനിയ്ക്കും കൂട്ടാളികൾക്കുമായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സുനി പിടിയിലായാൽ മാത്രമേ സംഭവത്തിന് പിന്നിലെ ഗൂഢലക്ഷ്യങ്ങളെന്തെന്ന് പുറത്തുവരൂ. ഇതിനാൽ, വ്യാപക അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഇതേ കേസിൽ സുനിക്കൊപ്പം പിടിയിലായ കൂട്ടുപ്രതികളെ ചോദ്യം ചെയ്ത് ഇയാളുടെ ഒളിസങ്കേതമേതെന്ന് കണ്ടെത്താനുള്ള നീക്കവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. സുനിയുടെ അടുത്ത സുഹൃത്തുക്കളുടെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നതായാണ് വിവരം.
അതേസമയം, ആക്രമണത്തിന് ഇ​ര​യായ പ്ര​മുഖ യു​വ​ന​ടി രാ​ത്രി​യിൽ സം​വി​ധാ​യ​കൻ ലാ​ലി​ന്റെ കാ​ക്ക​നാ​ട് പ​ട​മു​ഗ​ളി​ലെ വീ​ട്ടിൽ അ​ഭ​യം തേ​ടി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, സി​നി​മാ​മേ​ഖ​ല​യി​ലെ ഒ​രാൾ പൾ​സർ സു​നി​യെ മൊ​ബൈൽ ഫോൺ വി​ളി​ച്ച​താ​യി ക​ണ്ടെ​ത്തിയിട്ടുണ്ട്. ഫോൺ വി​ളി​ച്ച​യാ​ളെ തി​രി​ച്ച​റി​യാനുള്ള ശ്ര​മത്തിലാണ് പൊലീസ്. ഇയാളെ തിരിച്ചറിഞ്ഞാൽ ആലുവയിലേക്ക് വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
സംഭവം നടന്നശേഷം രാ​ത്രി ലാ​ലി​ന്റെ വീ​ട്ടിൽ വ​ച്ച് ത​ന്നെ പൊ​ലീ​സ് സം​ഘം സു​നി​യു​ടെ മൊ​ബൈൽ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. ഈ സ​മ​യം ന​ഗ​ര​മ​ദ്ധ്യ​ത്തിൽ ഗി​രി​ന​ഗർ ട​വർ ലൊ​ക്കേ​ഷന് കീഴിലായിരുന്നു സുനി. എന്നാൽ, നി​മി​ഷ​ങ്ങൾ​ക്ക​കം ഈ ഫോൺ സ്വി​ച്ച് ഓ​ഫാ​യി. സി​നി​മാ​മേ​ഖ​ല​യിൽ നി​ന്നെ​ത്തിയ ഫോൺ കോ​ളി​ലൂ​ടെ കാ​ര്യ​ങ്ങൾ കൈ​വി​ട്ടു പോ​യെ​ന്ന് അ​റി​ഞ്ഞ സു​നി ഉ​ട​നേ മു​ങ്ങി​യെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. സു​നി​യു​ടെ മൊ​ബൈൽ ഫോൺ കോൾ വി​ശ​ദാം​ശ​ങ്ങൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സു​പ്ര​ധാന വി​വ​രം ല​ഭി​ച്ച​ത്.
നേരത്തേ നടിയും നിർമാതാവായ സുരേഷ് കുമാറിന്റെ ഭാര്യയുമായ മേനകയ്ക്കും സുനിയില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. യുവനടിക്ക് നേരെ ഉണ്ടായ ആക്രമണം വിഷയമാക്കിയ ചാനല്‍ ചര്‍ച്ചയിലാണ് സുരേഷ് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ചു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കൊച്ചിയില്‍ വച്ചാണ് ഇയാള്‍ മേനകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം നടന്നത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മേനകയെ കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയ വണ്ടിയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പൾസർ സുനി അന്ന് ജോണി സാഗരികയുടേയും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടലില്‍ പോകാനായി പള്‍സര്‍ സുനിയുടെ വണ്ടിയില്‍ കയറിയ മേനകയെ ഇയാള്‍ ഹോട്ടലിലെത്തിക്കാതെ വാഹനത്തില്‍ ഇരുത്തി കറങ്ങി.
റമഡാന്‍ ഹോട്ടലില്‍ പോകുന്നതിന് പകരം ടെമ്പോ പലതവണ ചുറ്റിക്കറങ്ങിയപ്പോള്‍ ഭയന്ന മേനക ഫോണില്‍ സുരേഷിനെ വിവരമറിയിച്ചു. എന്താണ് ഇങ്ങനെ കിടന്നു കറങ്ങുന്നത് എന്ന് മേനക ചോദിച്ചപ്പോള്‍ പള്‍സര്‍ സുനി ഹോട്ടലില്‍ കൊണ്ടിറക്കിയെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തുന്നു. മേനകയ്ക്ക് ഒപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയെയാണ് പള്‍സര്‍ സുനി ലക്ഷ്യം വെച്ചിരുന്നത്. പക്ഷേ അന്ന് ആ നടി മേനകയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
നേരത്തെ ഇയാള്‍ തന്റെ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ടെന്ന് നടനും എംഎല്‍എയുമായ മുകേഷും പറഞ്ഞിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം തിരിച്ചറിഞ്ഞപ്പോഴാണ് പറഞ്ഞുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്നാണ് നടി മഞ്ജു വാര്യര്‍ പ്രതികരിച്ചത്. മലയാള സിനിമയിലെ ഒരു നടന് നടിയോട് ശത്രൂത ഉണ്ടായിരുന്നെന്നും ഇതും അന്വേഷിക്കണമെന്ന് ബിജെപി നേതാവ് വി.മുരളീധരനും പറഞ്ഞു.
തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നത്. സംഭവശേഷം രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പ്രതികൾ കടന്നുകളഞ്ഞത്. ഇതിൽ, സുനിയും കൂട്ടാളികളും ആലപ്പുഴ കക്കാഴത്ത് എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ, പൊലീസ് എത്തുന്നതിന് മുന്പ് സുനി രക്ഷപ്പെട്ടു കളഞ്ഞു.
അതേസമയം, സുനിക്കും കൂട്ടാളികൾക്കും രക്ഷപ്പെടാൻ സഹായം നൽകിയ ഏതാനും പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നാണ് അറിയുന്നത്. കക്കാട് സുനിയുമായി ബന്ധമുള്ള യുവാവിൽ നിന്നു പണം വാങ്ങിയാണ് പ്രതികൾ തെക്കൻ ജില്ലകളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാകുക എന്നാണ് പൊലീസിന്റെ നിഗമനം. ഇതിനിടെ പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us