Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല: ഡബ്ല്യുസിസി

അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ലഭിച്ചിരുന്നില്ലെന്ന് ഈ കാലയളവില്‍ അവര്‍ക്ക് വേണ്ട മാനസികവും നിയമപരവുമായ പിന്തുണ നല്‍കി വന്ന ഡബ്ല്യുസിസി

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് വേണ്ട സമയത്ത് പിന്തുണ ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് സിനിമ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. ഇപ്പോൾ നൽകുന്നുവെന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടതെന്നും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അവര്‍ ചോദിക്കുന്നു.

ആക്രമിക്കപ്പെട്ട നടി രണ്ടു ദിവസം മുന്‍പ് തന്റെ അവസ്ഥ വിവരിച്ച് കൊണ്ട് പരസ്യമായി രംഗത്ത് വന്നിരുന്നു. അതേ തുടര്‍ന്ന് മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ നടിയുടെ പോരാട്ടത്തിനു അവരുടെ പിന്തുണ അറിയിക്കുകയായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ ഇതാദ്യമായാണ് മമ്മൂട്ടിയും മോഹന്‍ലാലും നടിക്ക് വേണ്ടി സംസാരിച്ചത്. അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ലഭിച്ചിരുന്നില്ലെന്ന് ഈ കാലയളവില്‍ അവര്‍ക്ക് വേണ്ട മാനസികവും നിയമപരവുമായ പിന്തുണ നല്‍കി വന്ന ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala actress attack case support wasnt forthcoming to her when she needed it most wcc

The moderation of comments is automated and not cleared manually by malayalam.indianexpress.com