തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 29 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. പോക്‌സോ നിയമപ്രകാരം 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികളുടെ യഥാർത്ഥ എണ്ണം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

സഹോദരനോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ കഴിഞ്ഞ മാസം കാണാതായി. ദിവസങ്ങൾക്കുശേഷം പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ചീഫ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെട്ടത്.

Read More: വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുറവെന്ന് കണ്ടെത്തൽ; കേരളത്തിനും തമിഴ്നാടിനും കേന്ദ്രത്തിന്റെ ശാസന

2016ലാണ് പെൺകുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. തുടർന്ന് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റിയിരുന്നു. എന്നാൽ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് സിഡബ്ല്യുസി പെൺകുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ അനുമതി നല്‍കി.

2017 ൽ മറ്റൊരു പോക്സോ കേസിൽ സിഡബ്ല്യുസി പെൺകുട്ടിയെ സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ സഹോദരൻ ആവശ്യപ്പെട്ടതു പ്രകാരം കസ്റ്റഡിയിൽ വിട്ടു നൽകി. “പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ കേസിൽ ഉൾപ്പെടാത്തതിനാൽ, 2019 ഒക്ടോബറിൽ സിഡബ്ല്യുസി പെൺകുട്ടിയുടെ സഹോദരന് കസ്റ്റഡി അനുവദിച്ചു,” പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ മാസം പെൺകുട്ടിയെ സഹോദരന്റെ വീട്ടിൽ നിന്ന് കാണാതായി. കേസ് അന്വേഷിക്കുന്നതിനിടെ പാലക്കാട് വച്ച് പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. സിഡബ്ല്യുസി കൗൺസിലിങ്ങിനിടെ, താൻ പലതവണ ലൈംഗികാതിക്രമത്തിന് ഇരയായതായി പെൺകുട്ടി പറഞ്ഞതായാണ് റിപ്പോർട്ട്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് 29 കേസുകൾ റജിസ്റ്റർ ചെയ്യുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

“ജുവനൈൽ ജസ്റ്റിസ് ആക്റ്റ് അനുസരിച്ച്, റെസ്ക്യൂ ഹോം അവസാന ആശ്രയമായിരിക്കണം. ആരോപണവിധേയമായ സംഭവങ്ങളിൽ പെൺകുട്ടിയുടെ കുടുംബത്തിന് പങ്കില്ല. സിഡബ്ല്യുസിയുടെ കൗൺസിലിങ്ങിലാണ് സംഭവം പുറത്തുവന്നത്,” സിഡബ്ല്യുസി ചെയർപേഴ്‌സൺ ഷജേഷ് ഭാസ്‌കർ പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.