തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കാൻ നാളെ ചേരുന്ന മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തേക്കും. ഗവർണറുടെ പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളം തുടങ്ങുക. മാർച്ച് 21 ന് മന്ത്രി കെ.എൻ.ബാലഗോപാൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.
കോവിഡ് സാഹചര്യം കൂടി വിലയിരുത്തിയശേഷമായിരിക്കും നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം കൈകൊള്ളുക. ഈ മാസം 18 മുതൽ 24 വരെയും ഇടവേളയ്ക്കുശേഷം മാർച്ച് 11 മുതൽ 24 വരെയും സഭ ചേരാനാണ് ആലോചിക്കുന്നത്.
Read More: ഹർജികൾ തള്ളി; മീഡിയ വൺ വിലക്ക് ഹൈക്കോടതി ശരിവച്ചു, സംപ്രേഷണം നിർത്തി