ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണം: ഹൈക്കോടതി

തടവുകാരുടെ ചികിത്സക്കും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി അഞ്ചിന നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു

Kerala HC on sexual assault case, kerala high court reduces sentence, kerala high court reduces sentence in sexual assault case, HC reduces sentence in molestation case, father molesting daughter, Sections 376 of IPC, Sections 377 of IPC, rape case, sexual assault case, indian express malayalam, ie malayalam

കൊച്ചി: ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഒരു ജയിലിലെങ്കിലും ആരോഗ്യ കേന്ദ്രം സ്ഥാപിച്ച് മാനസിക രോഗമുള്ള തടവുകാർക്ക് ചികിത്സ നൽകണമെന്നും കോടതി നിർദേശിച്ചു.

ബന്ധുക്കളും സുഹൃത്തുക്കളും ഉപേക്ഷിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന 72-കാരനായ റിമാൻഡ് തടവുകാരന്റെ ദുരവസ്ഥ സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്.

തടവുകാരുടെ ചികിത്സക്കും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി അഞ്ചിന നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. മാനസികാരോഗൃ സംരക്ഷണ നിയമമനുസരിച്ച് മെഡിക്കൽ റിവ്യൂ ബോർഡ് രൂപീകരിക്കണം. ജെയിൽ ഡോക്ടർമാർ നിയമപ്രകാരമുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. രോഗബാധിതരായ തടവുകാരുടെ വിവരങ്ങൾ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറണം. പരിഗണന വേണ്ട സാഹചര്യമുണ്ടങ്കിൽ കെൽസ സെക്രട്ടറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണം. തടവുകാരുടെ ബന്ധുക്കളെ കണ്ടെത്തി പരിചരണവും സംരക്ഷണവും നൽകുന്നതിന് കെൽസയുടെ സഹായത്തോടെ സർക്കാർ നടപടി സ്വീകരിക്കണം.

ബന്ധുക്കൾ പീന്നീട് കയ്യൊഴിഞ്ഞാൽ പുനരധിവാസം ഉറപ്പാക്കണമെന്നും സർക്കാർ ഇതിനുള്ള ധനസഹായം കൈമാറണമെന്നും കോടതി നിർദേശിച്ചു. മാനസിക രോഗികളായ തടവുകാരുടെ പുനരധിവാസത്തിന് പദ്ധതി ആവിഷ്ക്കരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ഉത്തരവ് നടപ്പാക്കി മുന്നു മാസത്തിനു ശേഷം സർക്കാർ കോടതിക്ക് റിപ്പോർട്ട് നൽകണം.

Also read: അടിയന്തിര ചികിത്സക്ക് എത്തുന്നവരെ കടത്തിവിടണം; കർണാടകത്തിന് ഹൈക്കോടതി നിർദേശം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Keral hc orders setting up of mental health centers in prison

Next Story
പി സതീദേവി വനിതാ കമ്മിഷൻ അധ്യക്ഷ ആയേക്കുംKerala Womens Commission, P Satidevi, പി സതീദേവി, വനിതാ കമ്മീഷൻ, കേരള വനിതാ കമ്മീഷൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com