/indian-express-malayalam/media/media_files/2025/06/15/9X8m3TG0SUOxMsJMpD0G.jpg)
ഭൗതിക ശരീരങ്ങൾ മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി
കൊച്ചി: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ചു മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഇന്നു രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലേക്കാണ് മൃതദേഹങ്ങൾ എത്തിച്ചത്. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.
ഭൗതിക ശരീരങ്ങൾ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി ആദരാഞ്ജലി അർപ്പിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തിൽ ഒപ്പമുണ്ടായിരുന്നു. മൃതദേഹങ്ങൾ വിമാനത്താവളത്തിൽ നിന്നും വീടുകളിലേക്കു കൊണ്ടുപോയി
Also Read: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; തീരപ്രദേശത്ത് പ്രത്യേക ജാഗ്രത നിർദേശം
ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.
Read More: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടം; ഒരു കുട്ടി ഉൾപ്പെടു ഏഴു മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us