ഡോ എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം.

M Leelavathi, Kendra Sahithya Academy Fellowhip, Leelavathi, Award, ie malayalam, എം ലീലാവതി, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഐഇ മലയാളം

കൊച്ചി: ഡോ എം ലീലാവതിക്ക് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം.

ഏഴ് പതിറ്റാണ്ടായി സാഹിത്യ, നിരൂപണ മേഖലകളിൽ സജീവമാണ് ഡോ എം ലീലാവതി. എഴുത്തുകാരി, നിരൂപക, അധ്യാപിക എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് എം ലീലാവതി. തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളായി വിരമിച്ചു.

2019ൽ ‘ശ്രീമദ് വാത്മീകീ രാമായണ’ എന്ന സംസ്‌കൃത കൃതിയുടെ വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം ലീലാവതി നേടിയിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്. എഴുത്തച്ഛന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kendrasahitya akademi fellowship to dr m leelavathy

Next Story
19,325 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 143 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com