ന്യൂഡൽഹി: കീഴാറ്റൂർ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 12 മണിക്ക് നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍വച്ചാണ് കൂടിക്കാഴ്ച.
പ്രശ്‌നപരിഹാരം എന്ന നിലയില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ഇക്കാര്യത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും കേന്ദ്രമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ ബദല്‍ മാര്‍ഗങ്ങളും അടഞ്ഞാല്‍ മേൽപ്പാലം നിര്‍മ്മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് വയൽക്കിളികള്‍.
വിവിധ വിഷയങ്ങളില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയുമായും സാമൂഹ്യനീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗഹ്ലോട്ടുമായും കൂടിക്കാഴ്ച നടത്തും. ധനമന്ത്രി തോമസ് ഐസക്ക് കേന്ദ്ര റെയില്‍മന്ത്രി പീയുഷ് ഗോയലിനെ കാണാനും തീരുമാനിച്ചിട്ടുണ്ട്.