/indian-express-malayalam/media/media_files/uploads/2018/02/puthuchery-cats.jpg)
കൊ​ച്ചി: നി​കു​തി വെ​ട്ടി​ക്കാ​ൻ പു​തു​ച്ചേ​രി​യി​ല്‍ കാ​ര്‍ റജി​സ്റ്റ​ര്‍ ചെ​യ്ത സംഭവത്തിലെ കുറ്റക്കാരായവര്‍ക്ക് ബജറ്റില്‍ ആശ്വാസം. കുറ്റക്കാര്‍ക്ക് പിഴയടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്ന് ധനമന്ത്രി അറിയിച്ചു. ഇത് ഒറ്റത്തവണയായി അടച്ചാല്‍ മതിയാകും. ഇതര സംസ്ഥാനങ്ങളില്‍ അനധികൃതമായി റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് റീ-റജിസ്റ്റർ ചെയ്യണമെന്ന് ധനമന്ത്രി അറിയിച്ചു. റീ-റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള കർശന നടപടികളുണ്ടാകുമെന്നും ഇത്തരം വാഹനങ്ങൾക്ക് നികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്നും മന്ത്രി ബജറ്റിൽ അറിയിച്ചു.
നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി, ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ല്‍, ന​ടി അ​മ​ലാ പോ​ള്‍ എന്നിവരായിരുന്നു പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയത്. നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് മൂവ​ര്‍​ക്കു​മെ​തി​രേ കേ​സ് എ​ടു​ത്തി​രുന്നത്. പുതുച്ചേരിയിൽ തനിക്കു ഫ്ലാറ്റ് ഉണ്ടെന്നാണു സുരേഷ് ഗോപി മോട്ടോര്‍വാഹന വകുപ്പിന് മറുപടി നൽകിയത്. ഉദ്യോഗസ്ഥർ ചെന്നപ്പോൾ അതു പൂട്ടിയനിലയിലായിരുന്നു. പുതുച്ചേരി പൊലീസിലെ സർക്കിൾ ഇൻസ്പെക്ടറായിരുന്നു അടുത്ത വീട്ടിലെ താമസക്കാരൻ. സുരേഷ് ഗോപിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.
മൂവരും പുതുച്ചേരിയിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇൻഷുറൻസ് പോളിസി, വ്യാജ വാടക കരാർ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പത്തു വർഷത്തിനിടെ കേരളത്തിൽ വിൽപന നടത്തിയ ഏഴായിരത്തിലേറെ കാറുകൾ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്നാണു നിഗമനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.