തിരുവനന്തപുരം: കീം എൻട്രൻസ് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സാമൂഹിക അകലം പാലിക്കാത്തതിന് കണ്ടാലറിയുന്ന 600 പേർക്കെതിരേ പൊലീസ് കേസെടുത്തു. മ്യൂസിയം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി കണ്ടാലറിയുന്ന 300 വീതം പേർക്കെതിരെയാണ് കേസെടുത്തത്.

covid 19, കോവിഡ് 19, kerala covid 19 news cases, കേരളത്തിലെ പുതിയ കോവിഡ് രോഗികൾ,  Covid death toll in kerala,കേരളത്തിലെ കോവിഡ് മരണങ്ങൾ, Thiruvananthapuram covid 19 cases, തിരുവനന്തപുരത്തെ കോവിഡ് രോഗികളുടെ എണ്ണം, community spread, സാമൂഹ്യ വ്യാപനം, social disatancing, സാമൂഹ്യ അകലം പാലിക്കൽ, covid 19 precautions, കോവിഡ് 19  മുൻകരുതൽ, covid preventive measures, കോവിഡ് 19 പ്രതിരോധ നടപടികൾ, CM, Pinarayi Vijayan, പിണറായി വിജയൻ, kk shailaja, കെകെ ശൈലജ, health minister,ആരോഗ്യമന്ത്രി, vaccine, വാക്‌സിന്‍, keam entrance exam, കീം എൻട്രസ് പരീക്ഷ, IE malayalam, ഐഇ മലയാളം

കീം പ്രവേശന പരീക്ഷ കഴിഞ്ഞ് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡി സ്‌കൂളില്‍നിന്ന് സാമൂഹ്യ അകലം പാലിക്കാതെ പുറത്തേക്കുവരുന്ന വിദ്യാര്‍ഥികളും അവരെ കാത്ത് ഗേറ്റിനു പുറത്ത് കൂടിനില്‍ക്കുന്ന രക്ഷിതാക്കളും

വ്യാഴാഴ്ച നടന്ന എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകള്‍ക്കായുള്ള കീം പ്രവേശന പരീക്ഷ കഴിഞ്ഞ് പുറത്തേക്കു വരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കമുള്ളവർ സാമൂഹിക അകലം പാലിക്കാതെ തിങ്ങ് നിറഞ്ഞ് നിൽക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Read More: കണ്ടിട്ടും കൊണ്ടിട്ടും അറിയുന്നില്ല; അനുസരണയില്ലാതെ തലസ്ഥാനം

തിരുവനന്തപുരത്തെ കോട്ടൻഹിൽസ് സ്കൂളിനുമുന്നിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഇവരുടെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.

covid, keam, keam exam, crowd, thiruvananthapuram, ie malayalam

കീം പ്രവേശന പരീക്ഷ കഴിഞ്ഞ് പോയവരുടെ വാഹനങ്ങള്‍ മൂലം തിരുവനന്തപുരം നഗരത്തിലുണ്ടായ ഗതാഗതത്തിരക്ക്

പട്ടം സെന്റ്മേരീസ് സ്കൂളുകളിനു മുന്നിൽ സാമൂഹിക അകലം ലംഘിച്ചവർക്കെതിരെയാണ് കേസെടുത്തതെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. പട്ടം സെന്റ്‌ മേരീസ് സ്കൂളിനു മുന്നിലെ തിരക്കിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Read More: പാലിക്കാം അതീവ ജാഗ്രത; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രതിരോധ നടപടികളെല്ലാം പാലിച്ച് പരീക്ഷഹാളിലേക്ക് പോയവര്‍ തിരിച്ചുവരുമ്പോഴാണ് എല്ലാ മാർഗ നിർദേശങ്ങളും ലംഘിച്ച് ആൾക്കൂട്ടമായി മാറിയത്. പരീക്ഷക്ക് ശേഷം വലിയ ഗതാഗതക്കുരുക്കും തിരുവനന്തപുരം നഗരത്തിൽ അനുഭവപ്പെട്ടിരുന്നു.

Read More: തിരുവനന്തപുരത്തെ തീരപ്രദേശം സോണുകളായി തിരിച്ചു; നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍

കീം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നാലായിരത്തിലധികം സന്നദ്ധ സേനാംഗങ്ങളെ വിദ്യാർഥികൾക്കായി സർക്കാർ നിയോഗിച്ചിരുന്നു. കീം പരീക്ഷാകേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നു. സാമൂഹിക അകലം പാലിക്കാന്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കാനും നിര്‍ദേശമുണ്ടായിരുന്നു.

Read More:  രോഗ വ്യാപനമില്ല, എറണാകുളം മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.