/indian-express-malayalam/media/media_files/uploads/2018/10/upsc-job.jpg)
CEE Kerala to Conduct KEAM 2019 Exam on May 2 & May 3: തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്കുളള (KEAM 2019) അഡ്മിറ്റ് കാർഡ് www.cee.kerala.gov.in വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. ഇന്നലെ വൈകീട്ടോടെയാണ് അഡ്മിറ്റ് കാർഡ് റിലീസ് ചെയ്തത്. ഏപ്രിൽ 10 ന് അഡ്മിറ്റ് കാർഡ് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
KEAM 2019 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം
Step 1: പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിക്കുക
/indian-express-malayalam/media/media_files/uploads/2019/04/keam-1.jpg)
Step 2: KEAM 2019 - Candidate Portal ക്ലിക്ക് ചെയ്യുക
Step 3: Candidate Login പേജിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ്, അക്സസ് കോഡ് എന്നിവ കൊടുത്ത് ലോഗിൻ ചെയ്യുക.
/indian-express-malayalam/media/media_files/uploads/2019/04/keam-2.jpg)
Step 4: അടുത്ത പേജിൽ അഡ്മിറ്റ് കാർഡ് കാണാം. അത് ഡൗൺലോഡ് ചെയ്യുക.
അഡ്മിറ്റ് കാർഡ് പരീക്ഷാ ഹാളിൽ പരിശോധനയ്ക്കായി ഹാജരാക്കണം. കളർ പ്രിന്റൗട്ട് അഭികാമ്യമാണ്. മെഡിക്കൽ/ആർക്കിടെക്ചർ കോഴ്സുകൾക്ക് മാത്രമായി അപേക്ഷിച്ചിട്ടുളളവർക്ക് അഡ്മിറ്റ് കാർഡ് ലഭ്യമല്ല. അവർക്ക് പ്രൊഫൈൽ പേജ് മാത്രമേ കാണാനാവൂ.
അപ്‌ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ് എന്നിവയിൽ തെറ്റുളളവരുടെയും അപേക്ഷാ ഫീസിന്റെ ബാക്കി തുട അടയ്ക്കാനുളളവരുടെയും അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടില്ല. ഫീസിന്റെ ബാക്കി തുക അടയ്ക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡ് ലഭിക്കും. ന്യൂനതകൾ ഇല്ലാത്ത ഫോട്ടോ, ഒപ്പ് എന്നിവ 25-ാം തീയതി വൈകീട്ട് 5 മണിക്കുളളിൽ അപ്‌ലോഡ് ചെയ്യണം. അതിനുശേഷമേ അഡ്മിറ്റ് കാർഡ് ലഭ്യമാകൂ.
ഹെൽപ്പ് ലൈൻ നമ്പർ- 0471-2332123, 2339101, 2339102, 2339103, 2339104
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us