കോഴിക്കോട്: ഒറ്റപ്പെടുത്തി തന്നെ വേട്ടയാടുകയാണെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ.ഇസ്മയിൽ. സിപിഐ പ്രവർത്തന റിപ്പോർട്ടിലെ വിമർശനത്തിനെതിരെ അദ്ദേഹം പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. ഇത്തരത്തിൽ ഇനിയും വേട്ടയാടൽ തുടർന്നാൽ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.

സിപിഐ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ഇസ്മയിലിനെതിരെ വിമർശനമുണ്ടായിരുന്നു. ഇസ്മയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നെന്നായിരുന്നു പ്രധാന വിമർശനം. പാര്‍ട്ടി അറിയാതെ ഇസ്മയില്‍ വിദേശത്ത് അനധികൃത പണപ്പിരിവ് നടത്തിയെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് ചേരാത്തവിധം ആഡംബര ഹോട്ടലില്‍ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതേക്കുറിച്ച് വിശദീകരണം ചോദിച്ചെങ്കിലും ഇസ്മയിൽ മറുപടി നൽകിയില്ല. കമ്യൂണിസ്റ്റു പാര്‍ട്ടിക്കും നേതാവിനും നിരക്കാത്ത പ്രവൃത്തിയാണ് ഇസ്മയിൽ ചെയ്തതെന്ന് ബോധ്യപ്പെട്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ