scorecardresearch

ഗുജറാത്തില്‍നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ല; വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെസി വേണുഗോപാല്‍

രാഹുലിന്റെ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ എം പി സ്ഥാനത്തുള്ള രാഹുലിന്റെ അയോഗ്യത തുടരും

രാഹുലിന്റെ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ എം പി സ്ഥാനത്തുള്ള രാഹുലിന്റെ അയോഗ്യത തുടരും

author-image
WebDesk
New Update
KC Venugopal| Congress|

KC Venugopal

കോഴിക്കോട്: മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അപ്പീല്‍ തള്ളിയതില്‍ അതിശയമില്ലെന്നും വര്‍ത്തമാനകാലത്ത് ഗുജറാത്തില്‍നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഏത് വിധിയും മറികടക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയുമെന്ന് വിധിയെഴുതുന്നവര്‍ എല്ലാവരും ഓര്‍ക്കണം. രാഹുല്‍ഗാന്ധിയുടെ മനസ്സ് തകര്‍ക്കാന്‍ കഴിയില്ലെന്ന് വിധിയെഴുതുന്നവരും അതിന് കളമൊരുക്കുന്നവരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

'അപ്പീല്‍ തള്ളിയതില്‍ അതിശയം ഇല്ല.ഗുജറാത്തില്‍ നിന്ന് വര്‍ത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല. വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഓര്‍ക്കണം. ഇതിനെ എല്ലാം തരണം ചെയ്യാന്‍ രാഹുലിന് കഴിയും. വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കും'' കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി - അമിത് ഷാ- കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവാക്കുന്നവരും രാഹുലില്‍ കാണുന്ന യോഗ്യതയുംഅതു തന്നെ', വി.ഡി. സതീശന്‍ വിധിയില്‍ പ്രതികരിച്ചു.

Advertisment

ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ എം പി സ്ഥാനത്തുള്ള രാഹുലിന്റെ അയോഗ്യത തുടരും. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നുവെന്നും സൂറത്ത് കോടതിയുടെ വിധി ഉചിതമെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നും പറഞ്ഞാണ് കോടതി അപ്പീല്‍ തള്ളിയത്.

Rahul Gandhi Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: