scorecardresearch

നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല: നയം വ്യക്തമാക്കി കെസി വേണുഗോപാൽ

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രിയെ ചൊല്ലി ചർച്ചകൾ ഉയർത്തിവിടുന്നത് സിപിഎമ്മിന്റെ ബിജെപിയുടെ തന്ത്രങ്ങളാണെന്നും നേതാക്കൾ തമ്മിൽ ഇത്തരമൊരു പ്രശ്‌നമില്ലെന്നും വേണുഗോപാൽ പറഞ്ഞു

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രിയെ ചൊല്ലി ചർച്ചകൾ ഉയർത്തിവിടുന്നത് സിപിഎമ്മിന്റെ ബിജെപിയുടെ തന്ത്രങ്ങളാണെന്നും നേതാക്കൾ തമ്മിൽ ഇത്തരമൊരു പ്രശ്‌നമില്ലെന്നും വേണുഗോപാൽ പറഞ്ഞു

author-image
WebDesk
New Update
KC Venugopal

കെസി വേണുഗോപാൽ

കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. താൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്നും കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നും വേണുഗോപാൽ വ്യക്തമാക്കി.

Advertisment

കേരള രാഷ്ട്രീയത്തിലേക്ക് വേണുഗോപാൽ മടങ്ങിയെത്തുന്നത് സംബന്ധിച്ച് ഏറെ നാളായി ഉണ്ടായിരുന്ന അഭ്യുഹങ്ങൾക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. മലയാള മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കെസി വേണുഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്. 

Also Read:ശബരിമല സ്വർണക്കൊള്ള; റിമാൻഡിലുള്ള ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ പ്രതിസന്ധികളില്ലെന്നും അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനുള്ളിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് നീരിക്ഷകരെ പാർട്ടി പ്രസിഡന്റ് നിയോഗിക്കും. എംഎൽഎമാരോട് അഭിപ്രായം തേടും. പ്രധാന നേതാക്കളുടെ അഭിപ്രായം തേടും. അതിന്റെ അടിസ്ഥാനത്തിൽ നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം; ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രിയെ ചൊല്ലി ചർച്ചകൾ ഉയർത്തിവിടുന്നത് സിപിഎമ്മിന്റെ ബിജെപിയുടെ തന്ത്രങ്ങളാണെന്നും നേതാക്കൾ തമ്മിൽ ഇത്തരമൊരു പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനുള്ളിൽ നിലവിൽ ഗ്രൂപ്പുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന് യുഡിഎഫിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ അവരെ സ്വീകരിക്കും. അവരുടെ വോട്ട് ബാങ്ക് യുഡിഎഫിലേക്ക് തിരികെ വന്നത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതാണ്. കേരള കോൺഗ്രസ് (എം) യുഡിഎഫിന്റെ ഭാഗമാകണമെന്നാണ് അവരെ പിന്തുണയ്ക്കുന്നവരും അണികളും ആഗ്രഹിക്കുന്നത്. അത് കണ്ടില്ലെന്ന് നടിക്കാൻ നേതൃത്വത്തിന് കഴിയുമോയെന്നും കെസി ചോദിച്ചു. 

Also Read:ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ് അറസ്റ്റിൽ

അയിഷ പോറ്റിയെ പോലെ ഇനിയും നേതാക്കൾ കോൺഗ്രസിലേക്ക് വരാൻ സാധ്യതയുണ്ടെന്നും എൽഡിഎഫ് ഭരണം ഇനി വേണ്ടെന്ന ചിന്ത ഭരണമുന്നണിയിലുള്ള പലർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ കെട്ടുറപ്പോടെ കൊണ്ടുപോകുന്നതിനാണ് എല്ലാവരും മുൻഗണന നൽകുന്നതെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. 

Read More:പിണറായി വീണ്ടും മത്സരിക്കും, കോൺഗ്രസിന്റേത് മലര്‍പൊടിക്കാരന്‍റെ സ്വപ്നം: എ.കെ ബാലൻ

Udf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: