ന്യൂഡല്‍ഹി: എംഎല്‍എമാര്‍ രാജിവച്ചതോടെ പ്രതിസന്ധിയിലായ കര്‍ണാടക കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ചേര്‍ന്നു. നിര്‍ണായക യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഇന്നലെ എംഎല്‍എമാര്‍ അറിയിച്ചിരുന്നു. വിമത എംഎല്‍എമാരൊന്നും തന്നെ യോഗത്തിനെത്തിയില്ല.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന വി​പ്പ് ലം​ഘി​ച്ച​വ​രെ അ​യോ​ഗ്യ​രാ​ക്കാ​നാ​ണു കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ഇ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ സ​ർ​ക്കാ​രി​നു ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ടും. സ​ർ​ക്കാ​ർ വീ​ഴു​ക​യും ചെ​യ്യും. 13 പേ​രു​ടെ രാ​ജി​യി​ൽ സ്പീ​ക്ക​ർ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

വിമതര്‍ക്ക് പു​റ​മേ നാ​ല് എം​എ​ൽ​എ​മാ​ർ കൂ​ടി വി​ട്ടു​നി​ന്നു. അ​ഞ്ജ​ലി നിം​ബാ​ൾ​ക്ക​ർ, കെ. ​സു​ധാ​ക​ർ, റോ​ഷ​ൻ ബെ​യ്ഗ് എ​ന്നി​വ​രാ​ണു വി​ട്ടു​നി​ന്ന​ത്. റോഷന്‍ ബെയ്ഗ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കുകയും ചെയ്തു.പാര്‍ട്ടി വിരുദ്ധ നടപടി ആരോപിച്ച് കഴിഞ്ഞ മാസം ബെയ്ഗിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എം.​ടി.​ബി നാ​ഗ​രാ​ജ് യോ​ഗ​ത്തി​നെ​ത്തി​യി​ല്ലെ​ങ്കി​ലും ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു കാ​ണി​ച്ചു ക​ത്തു​ന​ൽ​കി​യി​ട്ടു​ണ്ട്.

അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ബിജെപി വ്യക്തമാക്കി. ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി നേതാവ് ശോഭാ കരന്തലജെ പറഞ്ഞു.

മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന കര്‍ണാടകയിലെ വിമത എംഎല്‍എമാര‍െ കര്‍ണാടകയിലെ റിസോര്‍ട്ടിലേക്ക് ഇന്നലെ രാത്രിയോടെ കൊണ്ടുപോയിരുന്നു. കര്‍ണാടകയിലെ ദേവനഹളളിയിലുളള ഒരു റിസോര്‍ട്ടിലേക്കാണ് ഇവരെ കൊണ്ടുപോവുന്നതെന്നാണ് വിവരം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഭാവി തുലാസിലാക്കിയിരിക്കുകയാണ് രാജിവച്ച എംഎല്‍എമാര്‍. എന്നാല്‍, വിമത എംഎല്‍എമാരെ തിരികെ കൊണ്ടുവരാനുള്ള അവസാനവട്ട ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്.

എംഎല്‍എമാരുടെ രാജി ഇന്ന് സ്പീക്കര്‍ അംഗീകരിച്ചാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലംപൊത്തും. വിമത എംഎല്‍എമാരോട് മടങ്ങി വരാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. മന്ത്രി സ്ഥാനം വാഗ്‌ദാനം ചെയ്താണ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരോട് മടങ്ങിവരാന്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. വിമത എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ച് വിമത എംഎല്‍എമാര്‍ക്ക് അവസരം നല്‍കുകയാണ് അവസാന നീക്കം. എന്നാല്‍, ഇതിനോട് വിമതര്‍ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Read Also: ‘കണ്‍ഫ്യൂഷന്‍ ഇന്‍ കര്‍ണാടക’; പ്രശ്‌നങ്ങള്‍ ഉടന്‍ തീരുമെന്ന് കുമാരസ്വാമി

അതേസമയം, ബിജെപിയാണ് ഈ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആരോപിച്ചു. “എല്ലാ നിയമവശങ്ങളും പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ബിജെപി നടത്തുന്ന ഹീനമായ കുതിരക്കച്ചവടമാണ് ഇപ്പോള്‍ കാണുന്നത്. ആഭ്യന്തരമന്ത്രി അടക്കം ഇടപെട്ട്, ഇന്‍കം ടാക്‌സ്, സിബിഐ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തിയാണ് എംഎല്‍എമാരെ രാജിവയ്പിക്കുന്നത്. ഇത് വെറുതെ വിട്ടുകൊടുക്കാന്‍ ഉദ്ദേശ്യമില്ല. ബിജെപിക്ക് മുന്‍പില്‍ മുട്ടുമടക്കില്ല. നിയമപോരാട്ടം നടത്തും. ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്”- കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഇന്ന് രാത്രി ഏഴിന് കോണ്‍ഗ്രസ് അടിയന്തര യോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.