തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശ ലംഘനം നടത്തിയെന്ന് ആരോപിച്ച് മുൻ മന്ത്രി കെസി ജോസഫ് സ്പീക്കർക്ക് പരാതി നൽകി. അതേസമയം സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി ചീഫ് സെക്രട്ടറിക്ക് വിവരാവകാശ അപേക്ഷ സമർപ്പിച്ചു.
സോളാർ കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യപ്പെടുത്തിയത് അവകാശ ലംഘനമാണെന്നാണ് മുൻ മന്ത്രിയും സോളാർ കേസിലെ ആരോപണ വിധേയനുമായ കെസി ജോസഫിന്റെ പരാതി. അതേസമയം റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരിക്കുന്നത്.